മാ​ർ​ത്തോ​മ്മാ സേ​വി​കാ​സം​ഘം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച
Monday, May 6, 2024 11:09 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ന് (​ടെ​ക്സ​സ് സ​മ​യം) സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു.

മി​സ് ഡോ​ണ തോ​മ​സ് (ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്) മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു പ്ര​ഭാ​ഷ​ണം ന​ട​ത്തും. "വി​റ്റ്ന​സ് ഫെ​യ്ത് ആ​ൻ​ഡ് റെ​സ്പോ​ൺ​സ് ഇ​ൻ ക്രി​സ്ത്യ​ൻ ലൈ​ഫ്' എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ചി​ന്താ​വി​ഷ​യം.

എ​ല്ലാ സേ​വി​കാ സം​ഘ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

മീ​റ്റിം​ഗ് ഐ​ഡി: 769 985 0156, പാ​സ്കോ​ഡ്:123456.