ടെ​ക്സ​സി​ൽ ട്രെ​യി​ല​റി​ൽ നി​ന്ന് ലോ​ഡ് മ​റി​ഞ്ഞുവീ​ണ് അ​പ​ക​ടം; ര​ണ്ട് മ​ര​ണം
Wednesday, May 8, 2024 1:25 AM IST
പി.പി. ചെ​റി​യാ​ൻ
ടെം​പി​ൾ (ടെ​ക്സ​സ്): ടെ​ക്സ​സി​ലെ ടെ​മ്പി​ളി​ൽ അ​മി​തഭാരവുമായി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ട്രെ​യി​ല​റി​ൽ നി​ന്ന് ലോ​ഡ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ര​ണ്ട് മ​ര​ണം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി​യോ​ടെ ടെ​മ്പി​ൾ ഹൈ​വേ 317 ൽ, ​വാ​ക്കോ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 30 മൈ​ൽ തെ​ക്ക് സ്റ്റേ​റ്റ് ഹൈ​വേ 36 ൽ ​ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

350,000 പൗ​ണ്ട് ഭാ​ര​മു​ള്ള ലോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ട്രെ​യി​ല​റി​ൽ നി​ന്ന് തെ​ന്നി മാ​റി. മ​റ്റൊ​രു വാ​ഹ​നം അ​തി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണമെ​ന്ന് ടെ​മ്പി​ൾ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​സ​മ​യം മൂ​ന്ന് പേ​ർ വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ര​ണ്ടുപേ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചുവെ​ന്ന് ടെ​മ്പി​ൾ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മൂ​ന്നാ​മ​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഡ്രൈ​വ​റെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​ൻ ഫ​യ​ർ ഫൈ​റ്റ​ർ​മാ​ർ നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം പ​രി​ശ്ര​മി​ക്കേ​ണ്ടി വ​ന്നു.