എ. ​വി. മു​കേ​ഷി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​നു​ശോ​ചി​ച്ചു
Friday, May 10, 2024 12:03 PM IST
ജോർജ് ജോസഫ്
ന്യൂ​യോ​ർ​ക്ക്: മാ​തൃ​ഭൂ​മി ന്യൂ​സ് പാ​ല​ക്കാ​ട് ബ്യൂ​റോ കാ​മ​റാ​മാ​ൻ എ. ​വി. മു​കേ​ഷ് (34) ജോ​ലി​ക്കി​ട​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ഐ​പി​സി​എ​ൻ​എ) അ​നു​ശോ​ചി​ച്ചു.

പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റാ​പ്പാ​ക്കേ​ണ്ട ചു​മ​ത​ല മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രി​നു​മു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് കാ​ര​ണം ചാ​ന​ൽ മ​ത്സ​ര​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

വാ​ർ​ത്താ​ശേ​ഖ​ര​ണ​ത്തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും അ​യാ​ളു​ടെ കു​ടു​ബ​ത്തി​നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം വ​രു​ന്ന​ത് എ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള പ​റ​ഞ്ഞു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് മു​കേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ് പ​റ​ഞ്ഞു. മു​കേ​ഷി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം അ​റി​യി​ക്കു​ന്ന​താ​യി നാ​ഷ​ണ​ൽ ട്രെ​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് മു​ള​കു​ന്നം എ​ന്നി​വ​ർ അ​റി​യി​ച്ചു.

മു​കേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രി​ക്ക​ൽ കൂ​ടി അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ പ​റ​ഞ്ഞു.