മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Friday, May 10, 2024 4:47 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഓൺലെെനായി സം​ഘ​ടി​പ്പി​ച്ച് സമ്മേളനത്തിൽ ഗ്രേ​സ് അ​ല​ക്സാ​ണ്ട​ർ (സെ​ന്‍റ് പോ​ൾ മാ​ർ​ത്തോ​മ്മാ പള്ളി ഡാ​ള​സ്) പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഡോ​ള​മ്മ പ​ണി​ക്ക​ർ (സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പള്ളി ന്യൂ​യോ​ർ​ക്ക്) ഉ​ദ്ഘാ​ട​ന ഗാ​നാ​ലാ​പ​ന​ത്തി​നു ശേ​ഷം റ​വ. ജോ​ബി ജോ​ൺ (ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ്) സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ​ദി​പ​ൻ റൈ​റ്റ് റ​വ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ഡോ. ​മ​റി​യാ​മ്മ എ​ബ്ര​ഹാം, ക്രി​സ്റ്റോ​സ് എം​ടി​സി, ഫി​ലാ​ഡ​ൽ​ഫി​യ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു.

ജാ​നി ജേ​ക്ക​ബ് (സി​യാ​റ്റി​ൽ എംടിസി) ഗാ​നം ആ​ല​പി​ച്ചു. അ​മ്മ​മാ​രു​ടെ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു "മാ​തൃ​ത്വം ഒ​രു ദൈ​വി​ക വ​ര​ദാ​നം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്രീ​ന മാ​ത്യു(പു​ന​ലൂ​ർ) പ്ര​ധാ​ന സ​ന്ദേ​ശം ​ന​ൽ​കി.

റീ​നി മാ​ത്യു, ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ന്‍റെ മാ​ർ​ത്തോ​മ്മാ പള്ളി സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി. നോ​ബി ബൈ​ജു(​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി) ന​ന്ദി പ​റ​ഞ്ഞു.​ സ​മാ​പ​ന പ്രാ​ർ​ഥന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും റ​വ. സു​കു ഫി​ലി​പ്പ് മാ​ത്യു (ഫ്ലോ​റി​ഡ) നേ​ത്ര്വ​ത്വം ന​ൽ​കി.

മാ​യ മാ​ത്യൂ​സ് (സാ​ൻ ഫ്രാ​ൻ​സി​സ്കോ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച) മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മോ​ണി​യാ​യി​രു​ന്നു.