ക​വ​ർ​ച്ച​യ്ക്കി​ടെ മോ​ഷ്ടാ​വി​ന്‍റെ വെ​ടി​യേ​റ്റു ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Monday, January 22, 2018 11:07 PM IST
ഗാ​ർ​ല​ന്‍റ് (ഡാ​ള​സ്): ഗാ​ർ​ല​ന്‍റി​ലു​ള്ള ക​ണ്‍​വീ​നി​യ​ൻ​സ് സ്റ്റോ​ർ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ സ്റ്റോ​ർ ക്ലാ​ർ​ക്ക് മ​നീ​ഷ് പാ​ണ്ടെ (35) വെ​ടി​യേ​റ്റു മ​രി​ച്ചു. ജ​നു​വ​രി 20 ശ​നി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ബ്രോ​ഡ് വേ ​അ​വ​ന്യു (ഓ​ട്ട്സ് റോ​ഡി​ലു​ള്ള) എ​ക്സോ​ണ്‍ സ്റ്റേ​ഷ​നി​ലേ​ക്ക് ര​ണ്ടു​പേ​ർ അ​തി​ക്ര​മി​ച്ചു ക​യ​റി സ്റ്റോ​ർ ക്ലാ​ർ​ക്കി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​വ​ച്ച​തി​നു​ശേ​ഷം പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ ചി​ത്രം പോ​ലീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​ഴു വ​ർ​ഷ​മാ​യി ഇ​വി​ടെ സ്റ്റോ​ർ ക്ലാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നീ​ഷ് പാ​ണ്ഡെ മ​സ്കി​റ്റി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ അ​ഞ്ച​ര മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

സം​ഭ​വ​ത്തെ കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഗാ​ർ​ല​ന്‍റ് പോ​ലീ​സു​മാ​യി 972 485 4804 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ് പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചു.


റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ