പുതിയൊരു മരാമത്ത് സംസ്കാരം ആരംഭിക്കാം
Sunday, September 29, 2019 1:22 AM IST
റോഡ് നിർമാണത്തിലെ പാകപ്പിഴകളെപ്പറ്റിയുള്ള ദീപിക മുഖപ്രസംഗം മരാമത്ത് വകുപ്പിലെ അഴിമതികളും സാങ്കേതിക തകരാറുകളുമെല്ലാം അനാവരണം ചെയ്യുന്നതായിരുന്നു. ഒരു വർഷം നിരവധിപേർ നമ്മുടെ നിരത്തുകളിൽ മരിക്കുന്നതിന്റെ കാരണവും ചിലപ്പോൾ റോഡ് നിർമാണത്തിലെ അപാകത തന്നെയാവണം.
നമ്മുടെ പ്രഫഷണൽ കോളജുകളിലെ പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെങ്കിൽ പുത്തൻ അറിവുകൾ കണ്ടെത്തണം. മരാമത്ത് വകുപ്പിലെ അഴിമതിക്ക് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ പ്രായമുണ്ടെന്ന് ആരും സമ്മതിക്കും. എന്തു ത്യാഗം സഹിച്ചാലും ധാർമിക മൂല്യങ്ങളിൽ അടിയുറപ്പുള്ള എൻജിനിയർമാരെ വാർത്തെടുക്കാൻ കലാശാലകൾ തയാറാകണം. അപരന്റെ രക്തംകൊണ്ട് സ്വന്തം ഭവനത്തിന്റെ അടിത്തറ പണിയാത്ത എൻജിനിയർമാർ മാത്രം കലാശാലകൾ വിട്ടു പുറത്തിറങ്ങണം. 21ാം നൂറ്റാണ്ടിൽ പുതിയൊരു മരാമത്ത് സംസ്കാരം ആരംഭിക്കാം.
ജോസ് കൂട്ടുമ്മേൽ, കടനാട്