റെയിൽവേയുടെ കാലോചിതമായ പരിഷ്കാരം സ്വാഗതാർഹം
Tuesday, July 1, 2025 12:17 AM IST
റെയിൽവേയിൽ കാലങ്ങളായി സ്ലീപ്പർ ക്ലാസുകളിൽ 400 സീറ്റുകൾക്ക് മുകളിൽ വരെ വെയിറ്റിംഗ് ലിസ്റ്റ് ബുക്കിംഗ് അനുവദിക്കുന്ന പഴഞ്ചൻ സന്പ്രദായത്തിന് മാറ്റം വരുത്തി ‘ഷുവർ’ യാത്ര ഉറപ്പുവരുത്തുന്ന കാലോചിതമായ പരിഷ്കാരം സ്വാഗതാർഹമാണ്.
ട്രെയിനിലെ സാധ്യമായ ബർത്തുകളുടെ 25% മാത്രം ബർത്തുകൾ വെയിറ്റിംഗ് ലിസ്റ്റ് ബുക്കിംഗ് അനുവദിക്കുന്ന പുതിയ രീതി ശുഭയാത്രയ്ക്കും ‘ഷുവർ’ യാത്രയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു.
കുടുംബമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് വെയിറ്റിംഗ് ലിസ്റ്റ് കണ്‍ഫേം ആകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ഞങ്ങളെ സംബന്ധിച്ച് പുതിയ പരീക്ഷണത്തിൽ സീറ്റ് കിട്ടിയത് വലിയൊരു ആശ്വാസമാണ്.
25 ശതമാനത്തിന് മാത്രം വെയിറ്റിംഗ് ലിസ്റ്റിൽ ബുക്കിംഗ് അനുവദിക്കുന്പോൾ ഓരോ റൂട്ടിലും വർധിച്ചുവരുന്ന ആവശ്യകത മനസിലാക്കാനുള്ള സംവിധാനവും അനുബന്ധ സൗകര്യവും ഏർപ്പെടുത്തണം. ഷുവർ യാത്രയ്ക്ക് വെയ്റ്റിംഗ് ലിസ്റ്റ് ബുക്കിംഗ് പരിമിതപ്പെടുത്തുന്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ അല്ലെങ്കിൽ അധിക ബോഗികൾ അനുവദിക്കാനുള്ള സംവിധാനവും ഉണ്ടാകണം.
സുനിൽ തോമസ്, റാന്നി