ഇഴയുന്ന പിഎഫ്
Wednesday, November 8, 2023 10:00 PM IST
പിഎഫ് ഹയർ പെൻഷൻ നടപടികൾ ഇഴയുന്നു. സുപ്രീം കോടതി വിധി വന്നിട്ട് ഒരു വർഷം പിന്നിടുന്നു. ഇതിനിടയ്ക്ക് എംപ്ലോയർക്ക് കണക്കുകൾ പിഎഫ് ഓഫീസിൽ എത്തിക്കാനെന്ന പേരിൽ മൂന്നു മാസം വച്ച് രണ്ടു പ്രാവിശ്യം നീട്ടി.
അതേപോലെ പെൻഷൻകാർക്കും, ജീവനക്കാർക്കും ഹയർ പെൻഷൻ അപേക്ഷ കൊടുക്കാനും മറ്റും നീട്ടിയിരുന്നു. അതായത്, ഓരോരുത്തരും എത്ര രൂപ ഹയർ പെൻഷനു വേണ്ടി അടയ്ക്കണമെന്ന അറിയിപ്പ് ഒരോരുത്തരെയും അറിയിക്കേണ്ടതുണ്ട്.
ഇതിനിടയ്ക്ക് ഹയർ പെൻഷൻ പ്രതീഷിച്ചിരുന്ന പലരും മരിച്ചു പോയിട്ടുണ്ട്. ഇവരുടെ ആശ്രിതർക്ക് ഹയർ പെൻഷൻ കിട്ടുകയില്ല. ആ പണം പിഎഫ് ഓഫീസ് ഫണ്ടിലേക്ക് പോകും ഇപിഎഫ്ഒ യുടെ ഹയർ പെൻഷൻ മെല്ലെ പോക്ക് അവസാനിപ്പിക്കണം. ഉടൻ ഹയർ പെൻഷൻ കൊടുക്കാൻ നടപടി സ്വീകരിക്കണം.
തോമസ്കുട്ടി, കളമശേരി, എറണാകുളം