പിഎഫ് ഹയർ പെൻഷൻ നടപടികൾ ഇഴയുന്നു. വേഗത്തിൽ ആക്കാൻ നടപടി സ്വീകരിക്കണം
Wednesday, December 27, 2023 11:52 PM IST
സുപ്രീംകോടതി വിധി വന്നിട്ട ഒരു വർഷം കഴിഞ്ഞിട്ടും പിഎഫ് ഹയർ പെൻഷൻ നടപടികൾ ഇഴയുകയാണ്. ഹയർ പെൻഷൻ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നില്ല. വളരെ കുറച്ചു പേർക്കു മാത്രമേ ഇതുവരെ ഡിമാൻഡ് ലെറ്റർ നോട്ടീസ് വന്നിട്ടുള്ളു.
എത്ര രൂപ പിഎഫ് ഓഫീസിൽ അടക്കണമെന്നു നോട്ടീസിൽ പറയുന്നുണ്ടെങ്കിലും എത്ര രൂപ ഹയർ പെൻഷനായി കിട്ടുമെന്നു ഓഫീസിൽ ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ല. പുതിയ പെൻഷൻ പെയ്മെൻറ് ഓർഡർ കേരളത്തിൽ ആർക്കും ലഭിച്ചതായി അറിവില്ല. ഇതേസമയം, ഹയർ പെൻഷൻ പ്രതീഷിച്ചിരുന്ന പലരും മരിച്ചുപോയി. പെർഷൻകാരൻ മരിച്ചാൽ ഹയർ പെൻഷൻ നടപടികൾ പൂർത്തികരിച്ചില്ലെങ്കിൽ അവകാശിക്ക് കൂടിയ പെൻഷൻ കിട്ടുകയുമില്ല.
ബി.പി. തോമസ്കുട്ടി, കളമശേരി