കലിഫോർണിയ കാട്ടുതീ: മരണം 44 ആയി
കലിഫോർണിയ കാട്ടുതീ: മരണം 44 ആയി
Wednesday, November 14, 2018 12:15 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യു​​​എ​​​സി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ട്ടു​​​തീ​​​ക​​​ളി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 44 ആ​​​യി.​​ കാ​​ണാ​​താ​​യ​​വ​​രു​​ടെ എ​​ണ്ണം 225 ആ​​ണ്. വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യി​​ലെ കാ​​ന്പ് ഫ​​യ​​റി​​ൽ 42 പേ​​രും തെ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ മ​​റ്റു ര​​ണ്ടു കാ​​ട്ടു​​തീ​​ക​​ളി​​ൽ ര​​ണ്ടു​​ പേ​​രു​​മാ​​ണു മ​​രി​​ച്ച​​ത്. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ക​​ലി​​ഫോ​​ർ​​ണി​​യ​​യു​​ടെ സ​​മീ​​പ​​കാ​​ല ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തീ​​പി​​ടി​​ത്ത​​മാ​​ണി​​ത്.

പാ​​​ര​​​ഡൈ​​​സ്, മാ​​​ലി​​​ബൂ ന​​​ഗ​​​ര​​​ങ്ങ​​​ളെ തീ ​​​വി​​​ഴു​​​ങ്ങി. പാ​​ര​​ഡൈ​​സ് ന​​ഗ​​രം ഏ​​താ​​ണ്ടു പൂ​​ർ​​ണ​​മാ​​യി ക​​ത്തി​​ന​​ശി​​ച്ചു. നി​​ര​​വ​​ധി കെ​​ട്ടി​​ട​​ങ്ങ​​ൾ ഇ​​വി​​ടെ തീ​​യി​​ൽ​​പ്പെ​​ട്ടു. ക​​ത്തി​​ക്ക​​രി​​ഞ്ഞ കാ​​റു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലുംനി​​ന്നു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. ഹോ​​ളി​​വു​​ഡ് പ്ര​​മു​​ഖ​​രു​​ടെ മാ​​ലി​​ബു​​വി​​ലെ വ​​സ​​തി​​ക​​ളും കാ​​ട്ടു​​തീ ഭീ​​ഷ​​ണി​​യി​​ലാ​​ണ്. ഏ​​താ​​നും പ്ര​​മു​​ഖ​​ർ വീ​​ടൊ​​ഴി​​ഞ്ഞു​​പോ​​യി. ക​​ലി​​ഫോ​​ർ​​ണി​​യി​​ൽ ഗ​​വ​​ർ​​ണ​​ർ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.