മാന്നാനം: മാന്നാനം കെഇ സ്കൂൾ ഇന്നലെ ആവേശലഹരിയിലായിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിജയങ്ങൾ കൊയ്ത വിദ്യാർഥിപ്രതിഭകളെ ആദരിക്കാൻ സ്കൂൾ ഒന്നടങ്കം ഇന്നലെ ഒത്തുചേർന്നു.
കെഇ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ അനുമോദന സമ്മേളനം ‘എക്സലൻഷ്യ കീംസ് 2019’ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ റവ. ഡോ. തോമസ് ചാത്തംപറന്പിൽ ഉദ്ഘാടനം ചെയ്തു.
“നല്ലതിനൊക്കെ നിങ്ങളായിരിക്കണം ഉത്തരവാദികൾ. അതുകൊണ്ട് നിങ്ങൾ എവിടെ പോയാലും കെഇ സ്കൂൾ വിദ്യാർഥിയുടെ എല്ലാ ഗുണവും കാണിക്കണം. സ്കൂളിൽനിന്നു പഠനം കഴിഞ്ഞു പുറത്തേക്കു പോകുന്ന എല്ലാ കുട്ടികൾക്കും വലിയ അവസരങ്ങളുണ്ട്. മെഡിക്കലോ, എൻജിനിയറിംഗോ മറ്റ് ഏതു മേഖലയോ ആയാലും നിങ്ങൾ ഉന്നതവിജയം നേടും. അതിനുള്ള പരിശീലനം നിങ്ങൾക്ക് കെഇ സ്കൂളിൽനിന്നു ലഭിക്കുന്നുണ്ട്.”- അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരു പ്രത്യകത, ഈ സ്കൂളിന്റെ പരിസ്ഥിതിയോടുള്ള സമീപനമാണ്. പഠിച്ചു മുന്നേറാൻ സഹായിക്കുന്ന തരത്തിലുള്ള സ്കൂൾ പരിസരവും അന്തരീക്ഷവുമാണ് ഇവിടെയുള്ളത്. അതിനാൽ വിജയിക്കാനുള്ള ഒരു മന്ത്രത്തിന്റെ സ്വാധീനം തീർച്ചയായും സ്കൂളിനെ ചുറ്റിപ്പിറ്റിയുണ്ട്. ഈ കുട്ടികൾ വിജയം നേടിയതു കഠിനാധ്വാനംകൊണ്ട് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി സിഎംഐ, വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ്, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ, തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ, മാന്നാനം ആശ്രമം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, പിടിഎ പ്രസിഡന്റ് ജോമി മാത്യു, സുരേഷ് കുറുപ്പ് എംഎൽഎ, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ പി. ജോർജ് തോമസ്, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ, ഫാ. സേവ്യർ അന്പാട്ട് സിഎംഐ, ഫാ. ചാൾസ് മുണ്ടകത്തിൽ സിഎംഐ, വിനോദ് ശങ്കരമംഗലം, ഹെഡ്മാസ്റ്റർ കെ.ഡി. സെബാസ്റ്റ്യൻ, വിഷ്ണു വിനോദ്, മെവിറ്റ് മാത്യു എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.