തിരുവനന്തപുരം: 36 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ വിഭാഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഒഫ്താൽമോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, അസിസ്റ്റന്റ് പ്രഫസർ ഇൻ ജനീറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റന്റ് പ്രഫസർ ഇൻ പ്ലാസ്റ്റിക് റീകണ്സ്ട്രക്ടീവ് സർജറി, ലക്ചറർ ഇൻ ഓർത്തോപീഡിക്സ്, ലക്ചറർ ഇൻ ഇഎൻടി, ലക്ചറർ ഇൻ അനസ്തേഷ്യ, ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഷീറ്റ് മെറ്റൽ വർക്കർ, ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ ജനറൽ), ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, പിഎസ്സി , ലോക്കൽ ഫണ്ട് ഓഡിറ്റ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കന്പനി ലിമിറ്റഡിൽ ടൈം കീപ്പർ, മലബാർ സിമന്റ്സിൽ ട്രേസർ ഗ്രേഡ് ഒന്ന്, എറണാകുളം ജില്ലയിൽ സൈനിക ക്ഷേമവകുപ്പിൽ വെൽഫയർ ഓർഗനൈസർ, ആലപ്പുഴ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് (മലയാളം)(തസ്തികമാറ്റം), കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.