മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ പെ​രു​വ​ഴി​യി​ലാ​യി യാ​ത്രി​ക​ർ
മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ പെ​രു​വ​ഴി​യി​ലാ​യി യാ​ത്രി​ക​ർ
Thursday, May 9, 2024 1:17 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി/​​തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ മി​​​ന്ന​​​ൽ പ​​​ണി​​​മു​​​ട​​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് യാ​​​ത്ര​​​ക്കാ​​​ർ പെ​​​രു​​​വ​​​ഴി​​​യി​​​ലാ​​​യി. കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ലു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ മു​​​പ്പ​​​തോ​​​ളം ഫ്ലൈ​​​റ്റു​​​ക​​​ളാ​​​ണ് മു​​​ട​​​ങ്ങി​​​യ​​​ത്.

നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ വ​​​ന്നു​​​പോ​​​കു​​​ന്ന ഒ​​ന്പ​​ത് വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ റ​​​ദ്ദാ​​​ക്കി. ഷാ​​​ർ​​​ജ, ദ​​​മാം, മ​​​സ്ക​​​റ്റ്, ബ​​​ഹ്റി​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ​​​ർ​​​വീ​​​സു​​​ക​​​ളും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര സ​​ർ​​വീ​​സും ​റ​​​ദ്ദാ​​​ക്കി.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള നാ​​​ല് സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ട​​​ങ്ങി. അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വി​​​ദേ​​​ശ​​​ത്ത് എ​​​ത്തേ​​​ണ്ട​​​വ​​​രും അ​​​ന്യ​​ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നും ഇ​​​ന്നു പോ​​​കാ​​​നാ​​​യി ഇ​​​വി​​​ടെ​​​യെ​​​ത്തി താ​​​മ​​​സി​​​ച്ച​​​വ​​​രും വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തു​​മൂ​​​ലം ദു​​രി​​ത​​​ത്തി​​​ലാ​​​യി. ക​​​രാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ല​​​രു​​​ടെ​​​യും വീ​​​സ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന​​​തും പ്ര​​​ശ്ന​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, ക​​​രി​​​പ്പൂ​​​ർ, ക​​​ണ്ണൂ​​​ർ എ​​​ന്നീ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലാ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ 30ൽ​​​പ്പ​​​രം അ​​​ന്താ​​​രാ​​ഷ്‌​​ട്ര - ആ​​​ഭ്യ​​​ന്ത​​​ര ഫ്ലൈ​​​റ്റു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ഉ​​​ച്ച​​​യ്ക്ക് 1.10ന് ​​​ദു​​​ബാ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടേ​​​ണ്ട എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് പ​​​ത്ത​​​ര​​​യോ​​​ടെ ചെ​​​ക്ക് ഇ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നേ​​​രി​​​യ ആ​​​ശ്വാ​​​സ​​​മാ​​​യി. മ​​​റ്റു വി​​​മാ​​​ന​​​ങ്ങ​​​ളും ക്ര​​​മേ​​​ണ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.