എവറസ്റ്റിലെ തടാകം വറ്റിച്ചു
എവറസ്റ്റിലെ തടാകം വറ്റിച്ചു
Monday, October 31, 2016 12:03 PM IST
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽനിന്ന് ആറുമൈൽ തെക്കായി 5010മീറ്റർ(16400 അടി) ഉയരമുള്ള പ്രദേശത്തെ ഇംജാ തടാകം ഭാഗികമായി വറ്റിച്ചെന്ന് നേപ്പാൾ സൈന്യം അറിയിച്ചു.

ഹിമാനികളിൽനിന്നുള്ള മഞ്ഞുരുകിയാണു തടാകം രൂപംകൊണ്ടത്. ചില സ്‌ഥലങ്ങളിൽ 149 മീറ്റർവരെ ആഴമുണ്ടായിരുന്ന തടാകത്തിലെ ജലനിരപ്പ് 3.4മീറ്ററായി താഴ്ത്തി. പ്രളയമുണ്ടായി തടാകം തകർന്നാൽ താഴ്ഭാഗങ്ങളിലെ ഗ്രാമങ്ങളിലുള്ള അരലക്ഷത്തോളം ജനങ്ങളുടെ ജീവൻ അപകടത്തിലാകുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.