അമേരിക്ക വീണ്ടും കൊടുങ്കാറ്റ് ഭീഷണിയിൽ
Friday, October 6, 2017 11:29 AM IST
മെ​​​ക്സി​​​ക്കോ സി​​​റ്റി: അ​​​മേ​​​രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​ത്തി​​ൽ ദു​​​ര​​​ന്തം വി​​​ത​​​ച്ച് മ​​​റ്റൊ​​​രു കൊ​​​ടു​​​ങ്കാ​​​റ്റ്. നാ​​​റ്റ് എ​​​ന്ന പേ​​​രു​​​ള്ള ഉ​​​ഷ്ണ​​​മേ​​​ഖ​​​ലാ ചു​​​ഴലിക്കൊ​​​ടു​​​ങ്കാ​​​റ്റ് സെ​​​ൻ​​​ട്ര​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മെ​​​ക്സി​​​ക്കോ, ഹോ​​​ണ്ടു​​​റാ​​​സ്, നി​​​ക്കരാ​​​ഗ്വ, കോ​​​സ്റ്റാ​​​റി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത ദു​​​രി​​​ത​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി.

ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലൂ​​​യി​​​സി​​​യാ​​​ന സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടി​​​യ​​​ന്ത​​​ര​​​ാവസ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.

കൊ​​​ടു​​​ങ്കാ​​​റ്റ് വീ​​​ശി​​​യി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വു​​​മു​​​ണ്ടാ​​​യി. ഇ​​​തു​​​വ​​​രെ 22 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്; നി​​​ക്ക​​​രാ​​​ഗ​​​്വയി​​​ൽ 15ഉം ​​​കോ​​​സ്റ്റ​​​ാറിക്ക​​​യി​​​ൽ ഏ​​​ഴും. കോ​​​സ്റ്റ​​​റി​​​ക​​​യി​​​ൽ 15 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​മു​​​ണ്ട്. വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​യ്യാ​​​യി​​​രം പേ​​​രെ ഷെ​​​ൽ​​​ട്ട​​​റു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി.


ഇ​​​ന്ന​​​ലെ നാ​​​റ്റ് ചുഴലിക്കാറ്റ് മെ​​​ക്സി​​​ക്കോ​​​യി​​​ലെ യൂ​​​കാ​​​റ്റ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണു വീ​​​ശി​​​യ​​​ത്. മ​​​ണി​​​ക്കൂ​​​റി​​​ൽ 75 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യിരുന്നു കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ വേ​​​ഗം. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​റ്റി​​​ന് ശ​​​ക്തി കൂ​​​ടു​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​നം. ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ലെ​​​ത്തു​​​ന്പോ​​​ഴേ​​​ക്കും നാ​​​റ്റ് കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നി​​​ൽ​​​പ്പെ​​​ട്ട ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റാ​​​യി ശ​​​ക്തി പ്രാ​​​പി​​​ച്ചേ​​​ക്കും. ന്യൂ ​​​ഓ​​​ർ​​​ലി​​​യ​​​ൻ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ൽ വീ​​​ശി​​​യേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.