അണ്വായുധം നൽകുന്നതു വ്യാജസുരക്ഷ: മാർപാപ്പ
Friday, November 10, 2017 1:53 PM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: അ​​​​ണ്വാ​​​​യു​​​​ധം ന​​ൽ​​കു​​ന്ന​​തു വ്യാ​​ജ​​സു​​ര​​ക്ഷ മാ​​ത്ര​​മാ​​ണെ​​ന്നു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ.​​ അ​​ണ്വാ​​യു​​ധമു​​ക്ത ലോ​​ക​​ത്തി​​നാ​​യി യ​​ത്നി​​ക്കാ​​ൻ അ​​ദ്ദേ​​ഹം ലോ​​ക​​നേ​​താ​​ക്ക​​ളെ ആ​​ഹ്വാ​​നം ചെ​​യ്തു. അ​​​​ണ്വാ​​​​യു​​​​ധ നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണം സം​​ബ​​ന്ധി​​ച്ച് വ​​​​ത്തി​​​​ക്കാ​​​​​​​​നി​​​​ൽ ആ​​രം​​ഭി​​ച്ച ദ്വി​​​​ദി​​​​ന കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​ർ​​പാ​​പ്പ. പതിനൊന്നു നൊ​​​​ബേ​​​​ൽ സ​​​​മാ​​​​ധാ​​​​ന പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​ക്ക​​​​ളും യു​​​​എ​​​​ൻ, നാ​​​​റ്റോ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.