ഖഷോഗിയുടെ തിരോധാനം : സൗദിക്ക് ബ്രിട്ടന്‍റെ മുന്നറിയിപ്പ്
ഖഷോഗിയുടെ തിരോധാനം : സൗദിക്ക് ബ്രിട്ടന്‍റെ മുന്നറിയിപ്പ്
Friday, October 12, 2018 1:00 AM IST
ല​​ണ്ട​​ൻ: ഈ​​സ്റ്റാം​​ബൂ​​ളി​​ലെ സൗ​​ദി കോ​​ൺ​​സു​​ലേ​​റ്റി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങാ​​ൻ പോ​​യി കാ​​ണാ​​താ​​യ പ​​ത്ര​​ലേ​​ഖ​​ക​​ൻ ജ​​മാ​​ൽ ഖ​​ഷോ​​ഗി കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നു തെ​​ളി​​ഞ്ഞാ​​ൽ സൗ​​ദി അ​​റേ​​ബ്യ ഗു​​രു​​ത​​ര​​മാ​​യ പ്ര​​ത്യാ​​ഘാ​​തം നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്ന് ബ്രി​​ട്ട​​ൻ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. ഈ ​​പ്ര​​ശ്ന​​ത്തി​​ൽ ബ്രി​​ട്ട​​ന് ഏ​​റെ ഉ​​ത്കണ്ഠ​​യു​​ണ്ടെ​​ന്നും സൗ​​ദി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യെ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ചെ​​ന്നും ബ്രി​​ട്ടീ​​ഷ് വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ജെ​​റ​​മി ഹ​​ണ്ട് പ​​റ​​ഞ്ഞു.

സൗ​​ദി​​യു​​ടെ അ​​ടു​​ത്ത സു​​ഹൃ​​ത്തും വാ​​ണി​​ജ്യ​​പ​​ങ്കാ​​ളി​​യു​​മാ​​ണു ബ്രി​​ട്ട​​ൻ. ഏ​​റെ നാ​​ളാ​​യി അ​​മേ​​രി​​ക്ക​​യി​​ൽ ത​​ങ്ങു​​ന്ന ഖ​​ഷോ​​ഗി വി​​വാ​​ഹ​​മോ​​ച​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങാ​​നാ​​ണ് കോ​​ൺ​​സു​​ലേ​​റ്റി​​ലെ​​ത്തി​​യ​​ത്. ഈ ​​മാ​​സം ര​​ണ്ടി​​ന് കോ​​ൺ​​സു​​ലേ​​റ്റി​​ലെ​​ത്തി​​യ ഖ​​ഷോ​​ഗി​​യെ​​പ്പ​​റ്റി പി​​ന്നീ​​ടു വി​​വ​​ര​​മി​​ല്ല. ഖ​​ഷോ​​ഗി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണു തു​​ർ​​ക്കി​​യു​​ടെ ആ​​രോ​​പ​​ണം. ഖ​​ഷോ​​ഗി കോ​​ൺ​​സു​​ലേ​​റ്റി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​ന്‍റ കാ​​മ​​റ ദൃ​​ശ്യം കി​​ട്ടി​​യി​​ട്ടു​​ണ്ട്. തി​​രി​​ച്ചി​​റ​​ങ്ങു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യ​​മി​​ല്ല.


ഖ​​ഷോ​​ഗി​​യു​​ടെ തി​​രോ​​ധാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​ശ്നം അ​​ന്വേ​​ഷി​​ക്കാ​​ൻ യു​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ർ​​ക്കി​​യി​​ലെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ ഇ​​തി​​ന്‍റെ പേ​​രി​​ൽ സൗ​​ദി​​ക്കു​​ള്ള ആ​​യു​​ധ​​വി​​ല്പ​​ന നി​​ർ​​ത്തി​​വ​​യ്ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ട്രം​​പ് ത​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.