ശുശ്രൂഷകൾ യുവജന സൗഹൃദമാകണം: ‌മാർ പണ്ടാരശേരിൽ
ശുശ്രൂഷകൾ യുവജന സൗഹൃദമാകണം: ‌മാർ പണ്ടാരശേരിൽ
Tuesday, October 23, 2018 12:15 AM IST
വത്തിക്കാൻ സിറ്റി: ​​സ​​ഭ​​യു​​ടെ അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ​​ക​​ൾ കൂ​​ടു​​ത​​ൽ യു​വ​​ജ​​ന സൗ​​ഹൃ​​ദ​​മാ​​ക​​ണ​​മെ​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നും കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​നു​​മാ​​യ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ. വത്തിക്കാനി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള മെ​​ത്രാ​ന്മാ​​രു​​ടെ പ്ര​​ത്യേ​​ക സി​​ന​​ഡി​​ൽ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തു​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​​ഹം.

മാ​​താ​​പി​​താ​​ക്ക​ളു​ടെ മാ​​തൃ​​കാ​​പ​​ര​​മാ​​യ ജീ​​വി​​ത​​വും കൂ​​ദാ​​ശ​​ക​​ളി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ സ​​ഭാ​​ജീ​​വി​​ത​​വും സ​​ഭ​​യെ സ്നേ​​ഹി​​ക്കാ​​നും പൗ​​രോ​​ഹി​​ത്യ സ​​ന്യാ​​സ ആ​​ഭി​​മു​​ഖ്യ​​ങ്ങ​​ൾ യു​​വ​​ജ​​ന​​ങ്ങ​​ളി​​ൽ വ​​ള​​ർ​ത്താ​​നും വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ആ​​ഴ​​മാ​​യ വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ​​യും പ്ര​​ത്യേ​​കി​​ച്ചു മി​​ഷ​​ൻ​​ലീ​​ഗ് സം​​ഘ​​ട​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും ദൈ​​വ​​വി​​ളി പ്രോ​​ത്സാ​​ഹ​​ന​​ത്തി​​നു സീ​​റോ മ​​ല​​ബാ​​ർ സ​​വി​​ശേ​​ഷ ശ്ര​​ദ്ധ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്ന കാ​​ര്യം മാ​​ർ പ​​ണ്ടാ​​ര​​ശേ​​രി​​ൽ സി​​ന​​ഡി​​ൽ പ​​ങ്കു​​വ​​ച്ചു. സി​​ന​​ഡ് 28ന് ​​സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.