ചൈനയിൽ 9800 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കംചെയ്തു
Wednesday, November 14, 2018 12:15 AM IST
ബെ​​​​യ്ജിം​​​​ഗ്: സൈ​​​​ബ​​​​ർ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ചൈ​​​​നീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ. സെ​​​​ൻ​​​​സേ​​​​ഷ​​​​ണ​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, അ​​​​ശ്ലീ​​​​ലം, രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​ധാ​​​​ന്യ​​​​മു​​​​ള്ള വാ​​​​ർ​​​​ത്ത​​​​ക​​​​ൾ മു​​​​ത​​​​ലാ​​​​യ​​​​വ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന 9800 അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ അ​​​​ധി​​​​കൃ​​​​ത​​​​ർ നീ​​​​ക്കം ചെ​​​​യ്തു.

അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി ചൈ​​​​ന ഓ​​​​ൺ​​​​ലൈ​​​​ൻ സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പ് ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സൈ​​​​ബ​​​​ർ​​​​സ്പേ​​​​സ് അ​​​​ഡ്മി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫ് ചൈ​​​​ന എ​​​​ന്ന ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ച് ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.


അ​​​​ശ്ലീ​​​​ല​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് പ​​​​ല​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. ​​​​എ​​​​ന്നാ​​​​ൽ, സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​രെ നി​​​​ശ​​​​ബ്ദ​​​​രാ​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.