ഹമീദ് നിഹാൽ അൻസാരിയെ പാക്കിസ്ഥാൻ മോചിപ്പിച്ചു
ഹമീദ് നിഹാൽ അൻസാരിയെ പാക്കിസ്ഥാൻ മോചിപ്പിച്ചു
Tuesday, December 18, 2018 1:07 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ത​​​​ട​​​​വി​​​​ലാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ൻ ഹമീദ് നി​​​​ഹാ​​​​ൽ അ​​​​ൻ​​​​സാ​​​​രി​​​​യെ (33) ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം മോ​​​​ചി​​​​പ്പി​​​​ച്ചു. 2012ൽ ​​​​പാ​​​​ക് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി​​​​യെ അ​​​​ൻ​​​​സാ​​​​രി​​​​യെ വ്യാ​​​​ജ​​​​ തി​​​​രി​​​​ച്ച​​​​റി​​​​യൽ രേ​​​​ഖ കൈ​​​​വ​​​​ശം വ​​​​ച്ചെന്ന കു​​​​റ്റ​​​​ത്തി​​​​ന് 2015 ഡി​​​​സം​​​​ബ​​​​ർ 15ന് ​​​​പാ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​​​തി മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചു. പെ​​​​ഷ​​​​വാ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലാ​​​​ണ് മും​​​​ബൈ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ൻ​​​​സാ​​​​രി​​​​യെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ശി​​​​ക്ഷാ കാ​​​​ലാ​​​​വ​​​​ധി ഈ 15നു ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ അ​​​​ൻ​​​​സാ​​​​രി​​​​യു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പെ​​​​ഷവ​​​​ാർ ഹൈ​​​​ക്കോ​​​​ട​​​​തി വ്യാ​​​​ഴാ​​​​ഴ്ച വി​​​​ധി​​​​ച്ചു. ഓ​​​​ൺ​​​​ലൈ​​​​ൻ സു​​​​ഹൃ​​​​ത്താ​​​​യി​​​​രു​​​​ന്ന പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കാ​​​​ണാ​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ വ​​​​ഴി പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് അ​​​​ൻ​​​​സാ​​​​രി കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. അ​​​​ൻ​​​​സാ​​​​രി​​​​യെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​ക്കു തി​​​​രി​​​​ച്ച​​​​യ​​​​ച്ച​​​​താ​​​​യി പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് മു​​​​ഹ​​​​മ്മ​​​​ദ് ഫൈ​​​​സ​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.