ട്രംപിന്‍റെ ഭാരം കൂടി; ആരോഗ്യത്തിനു കുഴപ്പമില്ല
Saturday, February 16, 2019 12:30 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു ത​​​ടി കൂ​​​ടി​​​യെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ​​​ത്തി​​​നു കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ന്നു വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം. വാ​​​ൾ​​​ട്ട​​​ർ റീ​​​ഡ് നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണു പ​​​തി​​​വു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. എ​​​ഴു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ട്രം​​​പി​​ന്‍റെ തൂ​​ക്കം 110 കി​​​ലോ​​​ഗ്രാ​​​മാ​​ണ്. 2018 മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ മു​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 1.8 കി​​​ലോ കു​​​റ​​​വാ​​​യി​​​രു​​​ന്നു.


വൈ​​​ദ്യ​​​ഭാ​​​ഷ‍യി​​​ൽ ട്രം​​​പ് ത​​​ടി​​​യ​​​നാ​​​ണെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ​​​ത്തി​​​നു കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ഡോ. ​​​സീ​​​ൻ കോ​​​ൺ​​​ലി റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.