പാക്കിസ്ഥാനിൽ ജെയുഡിക്കു നിരോധനം
പാക്കിസ്ഥാനിൽ ജെയുഡിക്കു നിരോധനം
Friday, February 22, 2019 12:29 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ൻ ഹാ​​ഫീ​​സ് സ​​യി​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ജെ​​യു​​ഡി ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യെ​​യും അ​​തി​​ന്‍റെ ജീ​​വ​​കാ​​രു​​ണ്യ​​വി​​ഭാ​​ഗ​​മാ​​യ ഫ​​ലാ ഇ ​​ഇ​​ൻ​​സാ​​നി​​യ​​റ്റ് ഫൗ​​ണ്ടേ​​ഷ​​നെ​​യും നി​​രോ​​ധി​​ച്ച​​താ​​യി പാ​​ക് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.

പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ദേ​​ശീ​​യ സു​​ര​​ക്ഷാ സ​​മി​​തി​​ യോ​​ഗ​​മാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​നം എ​​ടു​​ത്ത​​ത്. ഭീ​​ക​​ര​​ർ​​ക്ക് എ​​തി​​രേ ഇ​​തി​​ന​​കം എ​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ൾ യോ​​ഗം വി​​ല​​യി​​രു​​ത്തി. സേ​​നാ​​വി​​ഭാ​​ഗ മേ​​ധാ​​വി​​ക​​ളും പ്ര​​ധാ​​ന​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ളു​​ടെ മ​​ന്ത്രി​​മാ​​രും യോ​​ഗ​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു.പു​​ൽ​​വാ​​മ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന് ഒ​​രു വി​​ധ പ​​ങ്കു​​മി​​ല്ലെ​​ന്ന് ദേ​​ശീ​​യ സു​​ര​​ക്ഷാ സ​​മി​​തി പ​​റ​​ഞ്ഞു.


ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യാ​​ൽ നേ​​രി​​ടാ​​ൻ പാ​​ക് സൈ​​ന്യ​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ അ​​ധി​​കാ​​ര​​പ്പെ​​ടു​​ത്തി​​യെ​​ന്ന് സു​​ര​​ക്ഷാ​​സ​​മി​​തി യോ​​ഗ​​ത്തി​​നു​​ശേ​​ഷം പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.