സുരക്ഷ ഉറപ്പാക്കിയാൽ ആണവായുധം ഉപേക്ഷിക്കാമെന്നു കിം
സുരക്ഷ ഉറപ്പാക്കിയാൽ ആണവായുധം ഉപേക്ഷിക്കാമെന്നു കിം
Thursday, April 25, 2019 11:40 PM IST
വ്ളാ​​ഡി​​വോ​​സ്റ്റോ​​ക് : ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച് ആ​​വ​​ശ്യ​​മാ​​യ ഉ​​റ​​പ്പു ത​​ന്നാ​​ൽ ആ​​ണ​​വാ​​യു​​ധം കൈ​​യൊ​​ഴി​​യാ​​മെ​​ന്ന് കിം​​ജോം​​ഗ് ഉ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യെ​​ന്നു റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ളാ​​ദി​​മി​​ർ പു​​ടി​​ൻ. റ​​ഷ്യ​​യി​​ലെ വ്ലാ​​ഡി​​വോ​​സ്റ്റോ​​ക് ന​​ഗ​​ര​​ത്തി​​ൽ കി​​മ്മു​​മാ​​യി ന​​ട​​ത്തി​​യ ഏ​​ക​​ദി​​ന ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷം ബെ​​യ്ജിം​​ഗി​​നു തി​​രി​​ക്കും മു​​ന്പ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ.

പ്യോം​​ഗ്യാം​​ഗി​​ന്‍റെ നി​​ല​​പാ​​ട് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നോ​​ടു വി​​ശ​​ദീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു കിം ​​നി​​ർ​​ദേ​​ശി​​ച്ചെ​​ന്നും പു​​ടി​​ൻ പ​​റ​​ഞ്ഞു. ഉ​​ച്ച​​കോ​​ടി​​യു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഇ​​ന്നു ബെ​​യ്ജിം​​ഗ് നേ​​താ​​ക്ക​​ളു​​മാ​​യി പ​​ങ്കു വ​​യ്ക്കു​​മെ​​ന്ന് പു​​ടി​​ൻ അ​​റി​​യി​​ച്ചു.


യു​​എ​​സ് നേ​​തൃ​​ത്വ​​വു​​മാ​​യും റ​​ഷ്യ ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണ്. സ്വ​​കാ​​ര്യ ട്രെ​​യി​​നി​​ൽ ബു​​ധ​​നാ​​ഴ്ച റ​​ഷ്യ​​യി​​ലെ​​ത്തി​​യ കിം ​​ഇ​​ന്ന് വ്ളാ​​ഡി​​വോ​​സ്റ്റോ​​ക്കി​​ൽ​​നി​​ന്നു മ​​ട​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.