സിഡിയു നേതാവിനെ കൊലപ്പെടുത്തിയ നിയോ നാസി പിടിയിൽ
സിഡിയു നേതാവിനെ കൊലപ്പെടുത്തിയ നിയോ നാസി പിടിയിൽ
Wednesday, June 19, 2019 12:42 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച ഡോ. ​വാ​ൾ​ട്ട​ർ ല്യൂ​ബെ​ക്കി​ന്‍റെ ഘാ​ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​യും നി​യോ നാ​സി പ്ര​വ​ർ​ത്ത​ക​നും എ​ൻ​പി​ഡി അം​ഗ​വു​മാ​യ സ്റ്റെ​ഫാ​ൻ ആ​ണ് ജ​ർ​മ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദ ശൃം​ഖ​ല​യാ​യ “കോം​ബാ​റ്റ് 18’’ ലെ ​പോ​രാ​ളി​യാ​ണ് സ്റ്റെ​ഫാ​ൻ.


ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണു സം​ഭ​വം. ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന്‍റെ നേ​താ​വും കാ​സ​ൽ സ​ർ​ക്കാ​ർ വ​ക്താ​വു​മാ​യി​രു​ന്ന വാ​ൾ​ട്ട​ർ ലൂ​ബെ​ക്കി​നു കാ​സ​ലി​ലെ വ​സ​തി​യി​ൽവച്ചാണു വെ​ടി​യേറ്റത്.ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.