ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു സന്യാസിക്ക് ജാമ്യം
Thursday, May 1, 2025 12:34 AM IST
ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാ പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു സന്യാസി ചിൻമയ് കൃഷ്ണദാസിനു ജാമ്യം. ആറു മാസമായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് ജാമ്യം നല്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ദേശീയപതാകയെ അപമാനിച്ചു എന്നാരോപിച്ച് കഴിഞ്ഞവർഷം നവംബർ 26ന് ധാക്ക വിമാനത്താവളത്തിൽ അറസ്റ്റിലായ അദ്ദേഹത്തിനുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. വിചാരണക്കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.