വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ക​​നേ​​ഡി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മാ​​​​ർ​​​​ക്ക് കാ​​​​ർ​​​​ണി​​​​യെ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​റി​​​​യി​​​​ച്ചു. ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും വൈ​​​​കാ​​​​തെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് കാ​​​​ർ​​​​ണി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് പി​​​​ന്നാ​​​​ലെ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​റ​​​​ക്കു​​​​മ​​​​തിച്ചുങ്ക​​​​മ​​​​ട​​​​ക്കം ട്രം​​​​പി​​​​ന്‍റെ ക​​​​നേ​​​​ഡി​​​​യ​​​​ൻ​​​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണു കാ​​​​ർ​​​​ണി​​​​യു​​​​ടെ ലി​​​​ബ​​​​റ​​​​ൽ പാ​​​​ർ​​​​ട്ടി​​​​യെ ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു​​​​വേ​​​​ണ്ട 172 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടാ​​​​ൻ ലി​​​​ബ​​​​റ​​​​ലു​​​​ക​​​​ൾ​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ല്ല. 169 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ ജ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ. ന്യൂ ​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ലി​​​​ബ​​​​റ​​​​ലു​​​​ക​​​​ൾ ഭ​​​​ര​​​​ണം നി​​​​ല​​​​നി​​​​ർ​​​​ത്തും.


ചർച്ച കാനഡയുടെ നിബന്ധനയ്ക്കനുസരിച്ച്

ഒ​​​ട്ടാ​​​വ: അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള സു​​​ര​​​ക്ഷാ, വാ​​​ണി​​​ജ്യ ച​​​ർ​​​ച്ച​​​ക​​​ൾ കാ​​​ന​​​ഡ​​​യു​​​ടെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി. അ​​​മേ​​​രി​​​ക്ക കാ​​​ന​​​ഡ​​​യെ ബ​​​ഹു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വാ​​​ർ​​​ത്താചാ​​​ന​​​ലി​​​നോ​​​ടു പ​​​റ​​​ഞ്ഞു.