ഇന്ത്യ ഹെൽപ് ലൈൻ തുറന്നു
Sunday, June 15, 2025 1:48 AM IST
ജറുസലെം: ടെൽ അവീവിൽ ഇന്ത്യൻ എംബസി ഹെൽപ്ലൈൻ തുറന്നു. ഇന്ത്യക്കാരുടെ സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സമൂഹമാധ്യമമായ എക്സിലൂടെ എംബസി അധികൃതർ അറിയിച്ചു.
+972 54-7520711 +972 54-3278392 എന്നീ ടെലിഫോൺ നന്പറുകളിലും cons1. [email protected] എന്ന ഇ മെയിൽ വിലാസത്തിലും 24 മണിക്കൂറും സേവനം ലഭ്യമാണ്.
ഇസ്രേലി അധികൃതർ നിർദേശിക്കുന്ന സുരക്ഷാ മുൻകരുതലുകൾ പിന്തുടരണം. അനാവശ്യ യാത്രകൾ ഒഴിവാക്കി ഷെൽട്ടറുകൾക്കു സമീപം തുടരണമെന്നും ഇന്ത്യക്കാരോട് എംബസി അധികൃതർ നിർദേശിച്ചു.