നൈജീരിയയിൽ ഭീകരാക്രമണം; 26 പേർ കൊല്ലപ്പെട്ടു
Thursday, May 1, 2025 12:34 AM IST
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു.
റോഡിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി രണ്ടു വാഹനങ്ങൾ തകരുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു.