ബിഗ്ബോയ് ടോയ്സ് ഓണ്ലൈനിൽകരുത്താർജിക്കുന്നു
Saturday, January 25, 2020 1:31 AM IST
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ പ്രീ ഓണ്‍ഡ്, മൾട്ടി ബ്രാൻഡ് കാർ ഷോറൂമായ ബിഗ്ബോയ് ടോയ്സ് ഓണ്‍ലൈൻ സാന്നിധ്യം ശക്തമാക്കും. ഓണ്‍ലൈൻ വിപണനത്തിലൂടെ ഓട്ടോ വ്യവസായത്തിൽതന്നെ പുതിയ ചരിത്രം സൃഷ്ടിച്ചവരാണ് ബിഗ് ബോയ് ടോയ്സ്.
നിലവിൽ കമ്പനിയുടെ 50 ശതമാനം റവന്യു വരുമാനവും ഓണ്‍ലൈൻ വില്പനവഴിയാണ് ലഭിക്കുന്നത്. 24 ബ്രാൻഡുകളിലായി നൂറ്റമ്പതിലേറെ ലക്ഷ്വറി കാറുകളാണ് ബിഗ്ബോയ് ടോയ്സിനുള്ളത്. കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 250 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തികവർഷം 500 കാറുകളുടെ വില്പനയിലൂടെ 400 കോടി വിറ്റുവരവാണ് ലക്ഷ്യം. ഓണ്‍ലൈൻവഴി തുകയടച്ചാൽ ദിവസങ്ങൾക്കകം കാർ വീട്ടുപടിക്കലെത്തും.