നായിഡു ട്രോഫി: കേരളം 5ന് 122
Tuesday, December 18, 2018 1:06 AM IST
തലശേരി: കേണൽ സി.കെ. നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരം രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയരായ കേരളം രണ്ടാം ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു. ആദ്യ ഇന്നിംഗ്സിൽ 40 റൺസ് ലീഡ് വഴങ്ങിയ കേരളം 82 റൺസ് മുന്നിലാണ്. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ വിഷ്ണു രാജ് 59 റൺസും സൽമാൻ നിസാർ 25 റൺസുമെടുത്തു.