ക​മ്യൂ​ണി​റ്റി ഷീ​ല്‍ഡ് 29ന്
Wednesday, July 29, 2020 11:30 PM IST
ല​ണ്ട​ന്‍: പു​തി​യ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഷീ​ല്‍ഡ് പോ​രാ​ട്ടം ഓ​ഗ​സ​റ്റ് 29ന് ​ന​ട​ക്കും. ഇം​ഗ്ല​ണ്ടി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വെം​ബ്ലി​യി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക​യെ​ന്ന് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍ എ​ഫ്എ ക​പ്പ് ജേ​താ​ക്ക​ളെ നേ​രി​ടും. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന എ​ഫ്എ ക​പ്പ് ഫൈ​ന​ലി​ല്‍ ആ​ഴ്‌​സ​ണ​ലും ചെ​ല്‍സി​യും ഏ​റ്റു​മു​ട്ടും.
ക​മ്യൂ​ണി​റ്റി ഷീ​ല്‍ഡ് മ​ത്സ​ര​ത്തി​ലേ​ക്ക് നി​യ​ന്ത്രി​ത എ​ണ്ണ​ത്തി​ല്‍ ആ​രാ​ധ​ക​രെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നും വാ​ര്‍ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്. ആ​ള​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​രെ ക​യ​റ്റാ​നും പ​ദ്ധ​തി​യു​ണ്ട്.


2020-21ലെ ​പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 12ന് ​ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ്യൂ​ണി​റ്റി ഷീ​ല്‍ഡ് മ​ത്സ​ര​ത്തി​ന്‍റെ തീ​യ​തി അ​റി​യി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 12ന് ​തു​ട​ങ്ങി 2021 മേ​യ് 23ന് ​പൂ​ര്‍ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ടു​ത്ത സീ​സ​ണി​ലെ ലീ​ഗി​ന്‍റെ മ​ത്സ​രക്ര​മം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.