"ചായ വിറ്റിരുന്ന മോദി, ഇന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ നേതാവ്'
"ചായ വിറ്റിരുന്ന മോദി, ഇന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ നേതാവ്'
Sunday, January 22, 2023 1:01 PM IST
വെബ് ഡെസ്ക്
ലണ്ടൻ: ഭൂമിയിലെ ഏറ്റവും ശക്തനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന പുകഴ്ത്തലുമായി യുകെ പാർലമെന്‍റഗം ലോർഡ് കരൺ ബിലിമോറിയ. മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി പുറത്തുവന്നതിന് പിന്നാലെയാണ് യുകെ പാർലമെന്‍റഗത്തിന്‍റെ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

പിതാവിന്‍റെ കടയിൽ ചായ വിറ്റിരുന്ന ഒരാളായിരുന്നു മോദി, എന്നാൽ ഇന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയാണ്. ഇന്ന് ജി-20യുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയാണ്. യുകെയുടെ എറ്റവും വിശ്വസ്തനായ സുഹൃത്തായിരിക്കും ഇന്ത്യയെന്നും ബിലിമോറിയ പറഞ്ഞു.


75 വർഷത്തിന്‍റെ ജനാധിപത്യ ചരിത്രമുള്ള ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ശക്തമായ അവസ്ഥയിൽ നിന്നും കൂടുതൽ ശക്തമായനിലയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<