വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Monday, May 20, 2024 5:48 PM IST
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.
വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ട് വിജയകുമാർ കോഴിക്കോട്ട് എത്തിയിരുന്നു. ഇവിടെ വച്ചായിരിക്കാം വെസ്റ്റ് നൈൽ പനി ബാധിച്ചതെന്നാണ് സൂചന.
പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.