പ്ല​സ് വ​ണ്‍ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ
പ്ല​സ് വ​ണ്‍ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം  ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ
Thursday, June 5, 2025 2:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​വ​​​ർ​​​ക്ക് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ പ്ര​​​വേ​​​ശ​​​നം നേ​​​ടാം. ഒ​​​ന്നാം ഓ​​​പ്ഷ​​​ൻ പ്ര​​​കാ​​​രം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഫീ​​​സ് അ​​​ട​​​ച്ച് നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ സ്കൂ​​​ളി​​​ൽ സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

ഫീ​​​സ് അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കും. ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പി​​​ന്നീ​​​ട് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കി​​​ല്ല. താ​​​ഴ്ന്ന ഓ​​​പ്ഷ​​​നി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്ന ഓ​​​പ്ഷ​​​നി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ങ്കി​​​ൽ താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യാ​​​ൽ മ​​​തി. ഏ​​​ക​​​ജാ​​​ല​​​കം ഒ​​​ന്നാം ഘ​​​ട്ട പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ 2,49,540 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​ത്.


ആ​​​കെ​​​യു​​​ള്ള 3,16,507 മെ​​​റി​​​റ്റ് സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​നി 69,034 സീ​​​റ്റു​​​ക​​​ളാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ബാ​​​ക്കി​​​യു​​​ള്ള​​​ത്. പ്ല​​​സ് വ​​​ണ്ണി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 4,42,195 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ട​​​യി​​​ൽ 38,951 സീ​​​റ്റു​​​ക​​​ളും ക​​​മ്യൂ​​​ണി​​​റ്റി ക്വോട്ട​​​യി​​​ൽ 25,322 സീ​​​റ്റു​​​ക​​​ളും അ​​​ണ്‍ എ​​​യ്ഡ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 54,855 സീ​​​റ്റു​​​ക​​​ളും സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട​​​യി​​​ൽ 8,199 സീ​​​റ്റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

മെ​​​റി​​​റ്റ് സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഈ ​​​മാ​​​സം 10നും ​​​മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് 16നും ​​​ന​​​ട​​​ക്കും. മു​​​ഖ്യ ഘ​​​ട്ട​​​ത്തി​​​ലെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഈ ​​​മാ​​​സം 18ന് ​​​ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.