വജ്രജൂബിലി നിറവിൽ അസംപ്ഷൻ കോളജ്
വജ്രജൂബിലി നിറവിൽ അസംപ്ഷൻ കോളജ്
Thursday, June 5, 2025 2:29 AM IST
കോ​ട്ട​യം: പാ​ഠ്യ-പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ മി​ക​വി​ന്‍റെ പു​തി​യ അ​ധ്യാ​യ​ങ്ങ​ൾ തു​റ​ന്നു​കൊ​ണ്ട് ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് 75 വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ.

കേ​ര​ള​ത്തി​ലെ മി​ക​ച്ച ക​ലാ​ല​യ​മാ​യി മു​ന്നേ​റു​ന്ന അ​സം​പ്ഷ​ൻ പെ​ൺ​കു​ട്ടി​ക​ളോ​ടൊ​പ്പം ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ല്കു​ന്നു. 2024-25 വ​ർ​ഷം കോ​ള​ജി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ വി​ജ​യ​ങ്ങ​ളു​ടെ വ​ർ​ഷ​മാ​യി​രു​ന്നു.

2024ലെ ​എ​ജ്യു​ക്കേ​ഷ​ൻ വേ​ൾ​ഡ് റാ​ങ്കിം​ഗി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 50-ാം സ്ഥാ​ന​വും കോ​ട്ട​യം ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യ അ​സം​പ്ഷ​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ്പോ​ർ​ട്സ് ആ​ൻ​ഡ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ക​ലാ​ല​യ​ത്തി​നു​ള്ള പി​ഇ​എ​ഫ്ഐ നാ​ഷ​ണ​ൽ അ​വാ​ർ​ഡും നേ​ടി.


ഇ​ക്ക​ഴി​ഞ്ഞ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 569-ാം സ്ഥാ​നം നേ​ടി​യ വി. ​ഹേ​മ അ​സം​പ്ഷ​നി​ൽ​നി​ന്ന് 2023ൽ ​ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. ജ​ർ​മ​നി വേ​ദി​യാ​കു​ന്ന വേ​ൾ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ അ​സം​പ്ഷ​നി​ൽ​നി​ന്ന് നാ​ലു​പേ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.

സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ർ​ഡ് ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സ​ർ എം.​ടി. സി​ന്ധു അ​സം​പ്ഷ​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മി​ലി​റ്റ​റി ന​ഴ്സിം​ഗ് സ​ർ​വീ​സ് അ​ഡീ​ഷ​ണ​ൽ ഡ‍യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ പി.​വി. ലി​സ​മ്മ​യും ഇ​വി​ടെ​നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9496593612, 9447506555. www.assumptioncollege.edu.in

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.