യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നൽകും: ജോസ് കെ. മാണി
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നൽകും: ജോസ് കെ. മാണി
Sunday, June 22, 2025 1:02 AM IST
കോ​ട്ട​യം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​പാ​ര്‍ട്ടി യു​വാ​ക്ക​ള്‍ക്ക് കൂ​ടു​ത​ല്‍ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി. യൂ​ത്ത്ഫ്ര​ണ്ട് -എം 55-ാം ​ജ​ന്മ​ദി​ന സ​മ്മേ​ള​ന​വും സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​നി​ര​യി​ലു​ള്ള മു​ഴു​വ​ന്‍ നേ​താ​ക്ക​ളും യൂ​ത്ത് ഫ്ര​ണ്ടി​ല്‍നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഇ​വ​രാ​ണ് പാ​ര്‍ട്ടി​യു​ടെ ഇ​ന്ന​ത്തെ ക​രു​ത്ത്. നെ​ല്‍ക​ര്‍ഷ​ക വി​ഷ​യ​ത്തി​ല്‍ അ​ട​ക്കം യൂ​ത്ത് ഫ്ര​ണ്ട് ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ലു​ണ്ട്.


തു​ട​ര്‍ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കു​ക​യും യൂ​ത്ത്ഫ്ര​ണ്ട്- എം 55-ാം ​ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ക്ക് മു​റി​ക്കു​ക​യും ചെ​യ്തു.

യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​വൈ​സ് ചെ​യ​ര്‍മാ​ന്‍ തോ​മ​സ് ച​ഴി​കാ​ട​ന്‍, കേ​ര​ള സ​ര്‍ക്കാ​ര്‍ ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, ജോ​ബ് മൈ​ക്കി​ൾ എം​എ​ല്‍എ, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, അ​ല​ക്‌​സ് കോ​ഴി​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.