യുകെയിൽ കാറപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു, അ​​ഞ്ചു​​പേ​​ർ​​ക്കു ഗു​​രു​​ത​​ര​​ പ​​രി​​ക്ക്
യുകെയിൽ കാറപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു, അ​​ഞ്ചു​​പേ​​ർ​​ക്കു  ഗു​​രു​​ത​​ര​​ പ​​രി​​ക്ക്
Thursday, September 4, 2025 2:35 AM IST
ല​​ണ്ട​​ൻ‌/​​ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ക്കു കി​​ഴ​​ക്ക​​ൻ ഇം​​ഗ്ല​​ണ്ടി​​ലെ എ​​സ​​ക്സി​​ൽ ര​​ണ്ടു കാ​​റു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് തെ​​ലു​​ങ്കാ​​ന സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു.

അ​​ഞ്ചു പേ​​ർ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി ചൈ​​ത​​ന്യ ത​​രെ (23), എം​​ബി​​എ വി​​ദ്യാ​​ർ​​ഥി ഋ​​ഷി തേ​​ജ രാ​​പോ​​ലു (21) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.


പ​​രി​​ക്കേ​​റ്റ അ​​ഞ്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളും തെ​​ലു​​ങ്കാ​​ന സ്വ​​ദേ​​ശി​​ക​​ളാ​​ണ്. ഗ​​ണേ​​ശ വി​​ഗ്ര​​ഹ നി​​മ​​ജ്ജന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത​​ശേ​​ഷം ര​​ണ്ടു​​ കാ​​റു​​ക​​ളി​​ലാ​​യി താ​​മ​​സ​​സ്ഥ​​ല​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.