സ്വ​രേ​വ് ക്വാ​ർ​ട്ട​റി​ൽ
സ്വ​രേ​വ് ക്വാ​ർ​ട്ട​റി​ൽ
Tuesday, June 3, 2025 12:30 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ പു​രു​ഷ ടെ​ന്നീ​സി​ൽ മൂ​ന്നാം സീ​ഡ് അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഏ​ഴാം വ​ട്ടം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

നാ​ലാം റൗ​ണ്ടി​ൽ ട​ല്ലോ​ൻ ഗ്രീ​ക്സ്പൂ​ർ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പി​ൻ​മാ​റി​യ​തോ​ടെ വാ​ക്കോ​വ​ർ ല​ഭി​ച്ചാ​ണ് താ​രം ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ന്ന​ത്. ആ​ദ്യ സെ​റ്റ് 6-4ന് ​സ്വ​രേ​വ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റ് 3-0ന് ​മു​ന്നി​ൽ നി​ൽ​ക്ക​വേ എ​തി​രാ​ളി ട​ല്ലോ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

നൊ​വാ​ക് ജോ​ക്കോ​വി​ച്ച് 6-2, 6-3, 6-2 സ്കോ​റി​ന് കാ​മ​റോ​ണ്‍ നോ​രി​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.


വ​നി​ത സിം​ഗിം​ൾ​സി​ൽ ര​ണ്ടാം സീ​ഡ് കൊ​ക്കോ ഗൗ​ഫ് 6-0, 7-5 സ്കോ​റി​ന് എ​ക​ട​റീ​ന അ​ല​ക്സാ​ഡ്രോ​വ​യെ വീ​ഴ​ത്തി നാ​ലാം റൗ​ണ്ടി​ൽ ജ​യി​ച്ച് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

മി​റ ആ​ൻ​ഡ്രീ​വ ഡാ​രി​യ ക​സ​ത്കി​നെ മ​റി​ക​ട​ന്ന് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​പ്പോ​ൾ യു​എ​സി​ന്‍റെ മൂ​ന്നാം സീ​ഡ് ജ​സീ​ക്ക പെ​ഗു​ല​യെ ഫ്രാ​ൻ​സി​ന്‍റെ 361-ാം റാ​ങ്ക് താ​രം ലി​യോ​സ് ബോ​യി​സ​ണി അ​ട്ടി​മ​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.