കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​രാ​​സ് സെ​​മി​​യി​​ല്‍
കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​രാ​​സ് സെ​​മി​​യി​​ല്‍
Thursday, June 5, 2025 2:32 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്‍ സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​രാ​​സ് സെ​​മി​​യി​​ല്‍.

ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​ര്‍, എ​​ട്ടാം സീ​​ഡ് ലോ​​റെ​​ന്‍​സോ മു​​സെ​​റ്റി എ​​ന്നി​​വ​​രും സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചു. സീ​​ഡി​​ല്ലാ​​ത്ത ക​​സാ​​ക്കി​​സ്ഥാ​​ന്‍ താ​​രം അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ബ​​ബ്ലി​​ക്കി​​ന്‍റെ മു​​ന്നേ​​റ്റം ക്വാ​ർ​ട്ട​റി​ൽ അ​​വ​​സാ​​നി​​പ്പി​​ച്ചാ​​ണ് യാ​​നി​​ക് സി​​ന്ന​​ര്‍ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. 6-1, 7-5, 6-0നാ​​യി​​രു​​ന്നു സി​​ന്ന​​റി​​ന്‍റെ ജ​​യം.

സെ​​മി​​യി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ മു​​സെ​​റ്റി, കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​രാ​​സി​​നെ നേ​​രി​​ടും. ക്വാ​​ര്‍​ട്ട​​റി​​ല്‍ അ​​മേ​​രി​​ക്ക​​യു​​ടെ ഫ്രാ​​ന്‍​സെ​​സ് തി​​യാ​​ഫോ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മു​​സെ​​റ്റി അ​​വ​​സാ​​ന നാ​​ലി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്‌​​കോ​​ര്‍: 6-2, 4-6, 7-5, 6-2. അ​​മേ​​രി​​ക്ക​​യു​​ടെ ടോ​​മി പോ​​ളി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ല്‍​കാ​​രാ​​സ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. സ്‌​​കോ​​ര്‍: 6-0, 6-1, 6-4.


വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൊ ഗൗ​​ഫ് സെ​​മി​​യി​​ല്‍. അ​​തേ​​സ​​മ​​യം, റ​​ഷ്യ​​യു​​ടെ ആ​​റാം സീ​​ഡാ​​യ മി​​റ ആ​​ന്‍​ഡ്രീ​​വ ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്. വൈ​​ല്‍​ഡ് കാ​​ര്‍​ഡ് എ​​ന്‍​ട്രി​​യാ​​യി എ​​ത്തി​​യ ഫ്ര​​ഞ്ച് താ​​രം ലോ​​യി​​സ് ബോ​​യ്‌​​സ​​ണി​​നോ​​ടാ​​ണ് ആ​​ന്‍​ഡ്രീ​​വ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

സ്‌​​കോ​​ര്‍: 6-7 (6-8), 3-6. മാ​​ഡി​​സ​​ണ്‍ കീ​​സി​​നെ ക്വാ​​ര്‍​ട്ട​​റി​​ല്‍ കീ​​ഴ​​ട​​ക്കി​​യ കൊ​​ക്കൊ ഗൗ​​ഫാ​​ണ് സെ​​മി​​യി​​ല്‍ ലോ​​യി​​സ് ബോ​​യ്‌​​സ​​ണി​​ന്‍റെ എ​​തി​​രാ​​ളി. അ​​മേ​​രി​​ക്ക​​ന്‍ താ​​ര​​ങ്ങ​​ള്‍ ഏ​​റ്റു​​മു​​ട്ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍ 6-7 (6-8), 6-4, 6-1ന് ​​ആ​​യി​​രു​​ന്നു ഗൗ​​ഫി​​ന്‍റെ ജ​​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.