ഓവലിൽ ‘തോ​​ര്‍​പ്പി ഡേ’
ഓവലിൽ ‘തോ​​ര്‍​പ്പി ഡേ’
Saturday, August 2, 2025 3:10 AM IST
ല​​ണ്ട​​ന്‍: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ളും ക്രി​​ക്ക​​റ്റ് കൂ​​ട്ടാ​​യ്മ​​യും ‘തോ​​ര്‍​പ്പി ഡേ’ ​​ആ​​ച​​രി​​ച്ചു.

ഇം​​ഗ്ല​​ണ്ടി​​ന്‍റെ മു​​ന്‍ താ​​ര​​മാ​​യ, അ​​കാ​​ല​​ത്തി​​ല്‍​പൊ​​ലി​​ഞ്ഞ ഗ്ര​​ഹാം തോ​​ല്‍​പ്പി​​ന്‍റെ 56-ാം ജ​​ന്മ​​ദി​​ന​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. തോ​​ര്‍​പ്പി​​ന്‍റെ കു​​ടും​​ബ​​വും സു​​ഹൃ​​ത്തു​​ക്ക​​ളും ദേ​​ശീ​​യ ടീ​​മും ‘തോ​​ര്‍​പ്പി​​നാ​​യി ഒ​​രു ദി​​നം/എ ​​ഡേ ഫോ​​ര്‍ തോ​​ര്‍​പ്പ്’ ആ​​ച​​രി​​ച്ചു.

ഓ​​വ​​ല്‍ ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​ന മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പ് ഇം​​ഗ്ലീ​​ഷുകാർ‍ തോ​​ര്‍​പ്പി​​നെ അ​​നു​​സ്മ​​രി​​ച്ച് പ്ര​​ത്യേ​​ക​​മാ​​യി ത​​യാ​​റാ​​ക്കി​​യ ഹെ​​ഡ്ബാ​​ന്‍​ഡ് അ​​ണി​​ഞ്ഞു.


2024 ഓ​​ഗ​​സ്റ്റ് 4നു ​​ട്രെ​​യി​​നി​​നു മു​​ന്നി​​ല്‍ ജീ​​വ​​ന്‍​ഹോ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു തോ​​ര്‍​പ്പി എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന തോ​​ര്‍​പ്പ്. ഇ​​ടം​​കൈ ബാ​​റ്റ​​റാ​​യ തോ​​ര്‍​പ്പ്, 1993-2005 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നാ​​യി 100 ടെ​​സ്റ്റും 82 ഏ​​ക​​ദി​​ന​​വും ക​​ളി​​ച്ചു. ടെ​​സ്റ്റി​​ല്‍ 6744 റ​​ണ്‍​സും ഏ​​ക​​ദി​​ന​​ത്തി​​ല്‍ 2380 റ​​ണ്‍​സും നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.