ഇ​​ന്ത്യ x പാ​​ക് സെ​​പ്റ്റം​​ബ​​റിൽ
ഇ​​ന്ത്യ x പാ​​ക് സെ​​പ്റ്റം​​ബ​​റിൽ
Saturday, August 2, 2025 3:10 AM IST
കൊ​​ളം​​ബോ: അ​​ണ്ട​​ര്‍ 17 സാ​​ഫ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം സെ​​പ്റ്റം​​ബ​​ര്‍ 22ന് ​​ന​​ട​​ക്കും.

സൗ​​ത്ത് ഏ​​ഷ്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (സാ​​ഫ്) ഇ​​ന്ന​​ലെ മ​​ത്സ​​രക്ര​​മ​​​​ങ്ങ​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു. സെ​​പ്റ്റം​​ബ​​ര്‍ 15 മു​​ത​​ല്‍ 27വ​​രെ ശ്രീ​​ല​​ങ്ക​​യി​​ലെ കൊ​​ളം​​ബോ​​യി​​ലാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം മാ​​ല​​ദ്വീ​​പി​​നെ​​തി​​രേ സെ​​പ്റ്റം​​ബ​​ര്‍ 16നാ​​ണ്. ടൂ​​ര്‍​ണ​​മെ​​ന്‍റ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ (6) സ്വ​​ന്ത​​മാ​​ക്കി​​യ ടീ​​മാ​​ണ് ഇ​​ന്ത്യ. ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍, മാ​​ല​​ദ്വീ​​പ്, ഭൂ​​ട്ടാ​​ന്‍ ടീ​​മു​​ക​​ളാ​​ണു​​ള്ള​​ത്.


ഗ്രൂ​​പ്പ് എ​​യി​​ല്‍ ബം​​ഗ്ലാ​​ദേ​​ശ്, നേ​​പ്പാ​​ള്‍, ശ്രീ​​ല​​ങ്ക ടീ​​മു​​ക​​ളും. സെ​​മി ഫൈ​​ന​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ 25നും ​​ഫൈ​​ന​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ 27നും ​​ന​​ട​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.