കരവിരുതിന്റെ ശാസ്ത്രം
കാ​ഴ്ച​യു​ടെ വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​രു ക​ച്ച​വ​ട ത​ന്ത്ര​മാ​ണെ​ങ്കി​ലും അ​തു​ കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. ഉ​ത്പ​ന്ന​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും ഗു​ണ​മേന്മ ഉ​റ​പ്പു വ​രു​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ക​ളം​പി​ടി​​ക്കാ​ൻ ക​ഴി​യൂ. ഇ​വി​ടെ​യാ​ണ് ഒ​രു ഡി​സൈ​ന​റു​ടെ ക​ര​വി​രു​ത് ക​ട​ന്നുവ​രു​ന്ന​ത്. ​കാ​​​ഴ്ച​​​യെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന ക​​​ല​​​യും ശാ​​​സ്ത്ര​​​വു​​​മാ​​​ണ് ഡി​​​സൈ​​​നിം​​​ഗ്. ഗു​​​ണ​​​ത്തോടൊ​​​പ്പം രൂ​​​പ​​​ഭം​​​ഗി​​​യും മേ​​​ന്മ​​​യാ​​​കു​​​ന്ന ഇ​​​ക്കാ​​​ല​​​ത്ത് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ക എ​​​ന്ന ജോ​​​ലി​​​യാ​​​ണു ഡി​​​സൈ​​​ന​​​ർ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.

വ​ല്ല​ഭ​നു പു​ല്ലും ആ​യു​ധം എ​ന്ന​തു പോ​ലെ​യാ​ണ് ന​ല്ലൊ​രു ഡി​സൈ​ന​റു​ടെ ക​ര​വി​രു​ത്. ക​ണ്ടു പ​ഴ​കി​യ ടെക്സ്റ്റൈൽ ഡിസൈനുകൾ​ക്കൊ​പ്പം ച​ണ​വും മു​ള​യു​മെ​ല്ലാം ഇ​ന്നു ഫാ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ളാ​യി അ​വ​ത​രി​ക്കു​ന്നു. ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ, അ​ക്സ​സ​റി ഡി​സൈ​ൻ, ലെ​ത​ർ, നി​റ്റ്‌​വേ​ർ എ​ന്നി​ങ്ങ​നെ ഫാ​ഷ​ന്‍റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥിക്ക് ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ളെ​ക്കു​റി​ച്ചും ന​ല്ല​ ഗ്രാഹ്യം വേണം. ഇതിന് ഉ​ത്പ​ന്ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് അറിവു വേണം.

ഫാ​ഷ​ൻ ഡി​സൈ​ൻ: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (എ​ൻ​ഐ​എ​ഫ്ടി) യു​ടെ പ്രാ​ധാ​ന പ്രോ​ഗ്രാ​മു​ക​ളി​ലൊ​ന്നാ​ണ് ഫാ​ഷ​ൻ ഡി​സൈ​ൻ. ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഡി​സൈ​ൻ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് ന​ൽ​കു​ന്ന​താ​ണ് ച​തു​ർ​വ​ത്സ​ര കോ​ഴ്സി​ന്‍റെ ക​രി​ക്കു​ലം. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ക​ര​കൗ​ശ​വ വി​ദ​ഗ്ധ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​രം വ​ള​ർ​ച്ച​യു​ടെ വ​ഴി​യി​ൽ ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും.

നി​റ്റ്‌വേർ ഡി​സൈ​ൻ: ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ രം​ഗം കീ​ഴ​ട​ക്കാ​ൻ​പോ​ന്ന പ​രി​ശീ​ല​ന​മാ​ണ് എ​ൻ​ഐ​എ​ഫ്ടിയിൽ ന​ൽ​കു​ന്ന​ത്. നാ​ലു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള​താ​ണു കോ​ഴ്സ്. ഡി​സൈ​ന​ർ, ക്രി​യേ​റ്റീ​വ് മാ​നേ​ജ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ, എ​ന്‍റ​ർ​പ്ര​ണ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങാ​നാ​കും.

ലെ​ത​ർ ഡി​സൈ​ൻ: ഡി​സൈ​ന​ർ, റേ​ഞ്ച് ഡെ​വ​ല​പ്പേ​ഴ്സ്, ബ​യേ​ഴ്സ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ,എന്‍റ​ർ​പ്ര​ണ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക​രി​യ​ർ സാ​ധ്യ​ത​ക​ൾ തു​റു​ന്നു ത​രു​ന്ന​താ​ണ് എ​ൻ​ഐ​എ​ഫ്ടി​യു​ടെ ലെ​ത​ർ ഡി​സൈ​ൻ കോ​ഴ്സ്.

ഫാഷന്‍ ടെക്‌നോളജി- 2

ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ: ഫാ​ഷ​ൻ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​ണ് ടെ​ക്സ്റ്റൈൽ ഡി​സൈ​ൻ. വ​ൻ​കി​ട ടെ​ക്സ്റ്റൈ​ൽ മി​ല്ലു​ക​ളി​ൽ മി​ക​ച്ച തൊ​ഴി​ൽ സാ​ധ്യ​ത തുറന്നു ത​രു​ം. കൂ​ടാ​തെ ഡി​സൈ​ൻ സ്റ്റു​ഡി​യോ, ക​യ​റ്റു​മ​തി തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങാ​നുമാകും.
അക്സസ​റി ഡി​സൈ​ൻ: ക​ച്ച​വ​ട​ക്ക​ണ്ണോ​ടെ ഒ​രു ഉ​ത്പ​ന്ന​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന പ​ണി​യാ​ണി​ത്. സിദ്ധാന്തവും പ്രയോഗവും ഇ​വി​ടെ ഒ​ത്തു ചേ​രു​ന്നു. ഫാ​ഷ​ൻ, ലൈ​ഫ് സ്റ്റൈ​ൽ തു​ട​ങ്ങി പ്ര​ധാ​ന​മാ​യും ര​ണ്ടു ശാ​ഖ​ക​ളാ​ണു​ള്ള​ത്. ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും മ​റ്റു ഡി​സൈ​ൻ ചെ​യ്യുന്നതു മുതൽ ഹൃദയം കവരുന്ന ഉത്പന്നങ്ങൾ വരെ മെനഞ്ഞ് ന​ല്ലൊ​രു ക​രി​യ​ർ രൂ​പ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​മേ​ഖ​ല. ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ​ക്ക​നു​സ​രി​ച്ച് ഡി​സൈ​ൻ സ​ങ്ക​ൽ​പ്പ​വും മാ​റു​ന്നു എന്നതും അറിഞ്ഞി രിക്കേണ്ട കാര്യമാണ്. ജ്വ​ല്ല​റി​യു​ടെ ഡി​സൈ​നാ​യി​രി​ക്കി​ല്ല ഫു​ട്്‌വേ​ർ ക​ന്പ​നി​യു​ടേ​ത്. പാ​ദ​ര​ക്ഷ​ക​ൾ ത​ന്നെ പ​ല ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്പോ​ൾ ഡി​സൈ​നി​ലും മാ​റ്റം വ​രു​ന്നു. അ​തു​പോ​ലെ ഓ​രോ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഡി​സൈ​ൻ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ഡി​സൈ​നി​ൽ പ്രാ​വീ​ണ്യം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വു വേ​ണം. ഒ​രു ഫാ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി വേ​ണം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ. നി​ഫ്റ്റ് സെ​ന്‍റ​റു​ക​ൾ ന​ട​ത്തു​ന്ന ഓ​പ്പ​ൺ ഹൗ​സു​ക​ൾ ഇ​തി​നു സ​ഹാ​യം ന​ൽ​കും. കൂ​ടാ​തെ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി വേണം തീരുമാനം എടുക്കാൻ.

സീഡും യുസീഡും

ഡി​സൈ​ൻ മേ​ഖ​ല​യി​ൽ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​മു​ഖ സ്ഥാ​ന​മു​ള്ള സ്ഥാ​പ​ന​മാ​ണ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (എ​ൻ​ഐ​ഡി). കേ​ന്ദ്ര വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് (എ​ൻ​ഐ​ഡി). അ​ഹ​മ്മദാ​ബാ​ദ്, ബം​ഗ​ളൂ​രു, ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​മ്പ​സു​ക​ളു​ണ്ട്. ഈ ​മൂ​ന്നു കാ​മ്പ​സു​ക​ളി​ലും എം​ ഡി​സൈ​ൻ കോ​ഴ്സ് ന​ട​ത്തു​ന്നു​ണ്ട്. ബി​ഡി​സൈ​ൻ കോ​ഴ്സ് അ​ഹ​മ്മ​ദാ​ബാ​ദ് കാ​മ്പ​സി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. എ​ൻ​ഐ​ഡി​യു​ടെ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ വി​ജ​യ​വാ​ഡ​യി​ലും കു​രു​ക്ഷേ​ത്ര​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ പ്രോ​ഗ്രം ഇ​ൻ ഡി​സൈ​ൻ ന​ട​ത്തു​ന്ന​ത്.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വി​വി​ധ കാ​മ്പ​സു​ക​ളി​ലാ​യി നാ​ലു വ​ർ​ഷ​ത്തെ ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ പ്രോ​ഗ്രാം ഇ​ൻഡി​സൈ​ൻ (ജി​ഡി​പി​ഡി), ര​ണ്ട​ര വ​ർ​ഷ​ത്തെ മാ​സ്റ്റ​ർ ഓ​ഫ് ഡി​സൈ​ൻ (എം​ഡി​സൈ​ൻ), നാ​ലു വ​ർ​ഷ​ത്തെ ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ (ബി ​ഡി​സൈ​ൻ) കോ​ഴ്സു​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. വെ​ബ്സൈ​റ്റ്: www.admissions.nid.edu.

ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലും ബോം​ബെ, ഡ​ൽ​ഹി, ഗോ​ഹ​ട്ടി, കാ​ണ്‍​പൂ​ർ ഐ​ഐ​ടി​ക​ളി​ലും, ജ​ബ​ൽ​പൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഡി​സൈ​ൻ ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റിം​ഗി​ലും ന​ട​ത്തു​ന്ന മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും അ​ഡ്മി​ഷ​ന് കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് ഫോ​ർ ഡി​സൈ​ൻ-​സീ​ഡ് പ​രീ​ക്ഷ​യെ​ഴു​താം. അ​തു​പോ​ലെ പ്ല​സ്ടു​ക്കാ​ർ​ക്ക് ബോം​ബെ ഐ​ഐ​ടി, ഗോ​ഹ​ട്ടി ഐ​ഐ​ടി, ജ​ബ​ൽ​പൂ​ർ ഐ​ഐ​ഐ​ടി​ഡി​എം എ​ന്നി​വി​ട​ങ്ങ​ളി​ലെ ബിഡി​സൈ​ൻ കോ​ഴ്സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നു ന​ട​ത്തു​ന്ന അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് കോ​മ​ണ്‍ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ ഫോ​ർ ഡി​സൈ​ൻ (യു​സീ​ഡ്) വ​ഴി​യും ഡി​സൈ​നി​ൽ മി​ക​ച്ച സാ​ധ്യ​ത​ക​ളു​ള്ള കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.​കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്ക്: http://www.iitb.ac.in.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സൈ​നി​ൽ പ്രാ​വീ​ണ്യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി തൊ​ഴി​ൽ വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ല്ല​ത്ത് ആ​രം​ഭി​ച്ച​താ​ണ് കേരളാ സ്റ്റേറ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓഫ് ഡിസൈൻ. വെ​ബ്സൈ​റ്റ്: www.ksid.co.in. ഫോ​ണ്‍: 0474 2710393, 2719193.

ജ്യൂട്ട്, മുള, കയര്‍

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക​ൽ​ക്ക​ട്ട​യു​ടെ ജ്യൂ​ട്ട് ആ​ൻ​ഡ് ഫൈ​ബ​ർ ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന കോ​ഴ്സാ​ണ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജ്യൂ​ട്ട് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റ്: www.caluniv.ac.in. മു​ള​യി​ൽ ക​ര​വി​രു​തു കാ​ട്ടാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് കേ​ര​ളാ സ്റ്റേ​റ്റ് ബാം​ബൂ മിഷ​ൻ ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ. മു​ള​കൊ​ണ്ടു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ, നെ​യ്ത്ത് ഉ​ത്പ​ന്ന​ങ്ങ​ൾ, ഫ​ർ​ണിച്ച​ർ തു​ട​ങ്ങി​യവ ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് നൽകുന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ങ്ക​മ​ാലി​യി​ലെ ബാം​ബൂ ഇ​ന്നൊ​വേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണു കോ​ഴ്സു​ക​ൾ. വെ​ബ്സൈ​റ്റ്:

http://www.keralabamboomission.org. ബം​ഗ​ളൂ​രു​വി​ലെ സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കൊ​യ​ർ ടെ​ക്നോ​ള​ജി ച​കി​രി നാ​രും ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ൽ കൊ​യ​ർ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ സെ​ന്‍റ​റി​ലും ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ന​ട​ത്തു​ന്നു​ണ്ട്. http://www.ccriindia.org.