സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ
അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു. വിജ്ഞാ പനം വൈകാതെ പുറപ്പെടു വിക്കും. ടെ​ക്നി​ക്ക​ൽ/ നോ​ണ്‍​ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

കേ​ര​ളം, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് ഒ​ഴി​വ്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. എ​ഴു​ത്തു​പ​രീ​ക്ഷ, ശാ​രീ​രി​ക​യോ​ഗ്യ​താ പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ട്രേ​ഡു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ആ​വി​ല്ല.

ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. ബാ​ക്കി ത​സ്തി​ക​ക​ളി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​താ​ത് ട്രേ​ഡി​ൽ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

കൂടുതൽ വിവരങ്ങൾക്ക് www.crpf.gov.in.