ഐസിഎച്ച്ആര്‍ - ജെആര്‍എഫ് ചരിത്രവഴിയേ....
ച​രി​ത്ര​ ര​ച​ന​യി​ൽ നൂ​ത​ന​മാ​യ ശൈ​ലി ആ​വി​ഷ്ക​രി​ക്കു​ക​യും ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് ആ​ധു​നി​ക ച​രി​ത്രം വ​സ്തു​നി​ഷ്ഠ​മാ​യി ര​ചി​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന ഒ​രു സ്ഥാ​പ​ന​മാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് 1972ൽ ​ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഹി​സ്റ്റോ​റി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എ​ച്ച്ആ​ർ). ന്യൂ​ഡ​ൽ​ഹി​യാ​ണ് ആ​സ്ഥാ​നം. ഇ​തൊ​രു സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​ണ്.

ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഹി​സ്റ്റോ​റി​ക്ക​ൽ റി​സ​ർ​ച്ച് ശാ​സ്ത്രീ​യ​മാ​യ ച​രി​ത്ര ര​ച​ന​യ്ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കി​വ​രു​ന്ന സ്ഥാ​പ​ന​മാ​ണ്. ച​രി​ത്ര​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ​മാ​യ കൂ​ട്ടാ​യ്മ​യ്ക്കും ആ​ശ​യ​വി​നി​മ​യ​ത്തി​നും വേ​ണ്ടി​യു​ള്ള ഒ​രു പൊ​തു​വേ​ദി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക ച​രി​ത്രം യു​ക്തി​പൂ​ർ​വ​മാ​യും, വ​സ്തു​നി​ഷ്ഠ​മാ​യും, സ​ത്യ​സ​ന്ധ​മാ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ദേ​ശം ന​ൽ​കു​ക, അ​റി​യ​പ്പെ​ടാ​ത്ത, ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത ച​രി​ത്ര സം​ഭ​വ​ങ്ങ​ളേ​യും മേ​ഖ​ല​ക​ളേ​യും സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക​മാ​യും ബൗ​ദ്ധി​ക​വു​മാ​യ പ്രോ​ത്സാ​ഹ​ന​വും സ​ഹാ​യ​വും ന​ൽ​കു​ക, ച​രി​ത്ര​ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ സ​മ​തു​ലി​ത​മാ​യി എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ല്ലാ മേ​ഖ​ല​ക​ളി​ലും ല​ഭ്യ​മാ​ക്കു​ക, ശാ​സ്ത്രീ​യ​മാ​യ ച​രി​ത്ര ര​ച​ന​യ്ക്ക് സാ​ർ​വ​ത്രി​ക​മാ​യ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ക തുടങ്ങിയവയാണ് ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

ഈ ​ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സാ​ന്പ​ത്തി​ക സ​ഹാ​യം തേ​ടു​ന്ന ക​ലാ​ല​യ​ങ്ങ​ളിലെ ച​രി​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കും ക​ലാ​ല​യ​ങ്ങ​ളി​ലേ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ഗ​വേ​ഷ​ണ കു​തു​കി​ക​ളാ​യ യു​വ അ​ധ്യാ​പ​ക​ർ​ക്കും, അം​ഗീ​കൃ​ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ച​രി​ത്ര ഗ​വേ​ഷ​ക​ർ​ക്കും മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കും, ഗ​വേ​ഷ​ണത്തി​നും പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്ന ഒ​രു സ്ഥാ​പ​ന​മാ​ണ് ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ. ച​രി​ത്ര സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, ശി​ല്പ​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വി​ലേ​യ്ക്കും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്നു​ണ്ട്.

ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ചു​വ​ടെ ചേ​ർ​ക്കു​ന്ന ഇ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോഷി​പ്പ് (ജെ​ആ​ർ​എ​ഫ്), പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പ്, ഗു​രു​കു​ൽ ഫെ​ലോ​ഷി​പ്പ്, സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോഷി​പ്പ്, ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ, പ​ഠ​ന​ത്തി​നും പ​ഠ​ന​യാ​ത്ര​യ്ക്കു​മു​ള്ള ഗ്രാ​ന്‍റ്, വി​ദേ​ശ​യാ​ത്ര​യ്ക്കു​ള്ള സ​ഹാ​യം, പ്ര​സി​ദ്ധീ​ക​ര​ണ സ​ഹാ​യം, സെ​മി​നാ​ർ, വി​ദ​ഗ്ധ​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച തു​ട​ങ്ങി​യ​വ. വി​ദേ​ശ​ത്തി​ലെ സ​മാ​ന​മാ​യ സ​ഘ​ട​ന​ക​ളു​മാ​യും കൗ​ണ്‍​സി​ൽ ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ജ​പ്പാ​നി​ലെ ജാ​പ്പ​നീ​സ് സൊ​സൈ​റ്റി ഫോ​ർ ദി ​പ്ര​മോ​ഷ​ൻ ഓ​ഫ് സ​യ​ൻ​സ്, ബ്രി​ട്ട​നി​ലെ ആ​ർ​ട്സ് ആ​ൻ​ഡ് ഹ്യു​മാ​നി​റ്റീ​സ് റി​സ​ർ​ച്ച് കൗ​ണ്‍​സി​ൽ, താ​യ്‌വാനി​ലെ അ​ക്കാ​ഡമി​യാ​യ സി​നി​ക്ക മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഇ​തി​ന​കം ത​ന്നെ ച​രി​ത്ര​ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ സം​ഖ്യ​ത്തി​ലാ​യി​ട്ടു​ണ്ട്.

അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി, റി​സ​ർ​ച്ച് പ്രോ​ജ​ക്ട് ക​മ്മി​റ്റി തു​ട​ങ്ങി​യ ക​മ്മി​റ്റി​ക​ളാ​ണ് ഐ​സി​എ​ച്ച്ആ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ച്ച് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ന്ത്യ, ദ​ക്ഷി​ണേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശി​ലാ​ലി​ഖി​ത​ങ്ങ​ളെ​ക്കു​റി​ച്ചും, ഡ​ച്ച് ച​രി​ത്ര സ്രോത​സുക​ളെ​ക്കു​റി​ച്ചും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളെ​ക്കു​റി​ച്ചും ബ്രി​ട്ടീ​ഷ​് ഭ​ര​ണ​കാ​ല​ത്തെ സാ​ന്പ​ത്തി​ക പ്ര​മാ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ കൗ​ണ്‍​സി​ൽ പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

പ​തി​വു​പോ​ലെ 2018-19 ലേ​യ്ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള യു​വ​ച​രി​ത്ര​ഗ​വേ​ഷ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഒ​രു പ്ര​വേ​ശ​ന പ​രീ​ക്ഷ 2018 മാ​ർ​ച്ച് 11ന് ​ഐ​സി​എ​ച്ച്ആ​ർ കേ​ന്ദ്ര​ങ്ങ​ളാ​യു​ള്ള ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഗോ​ഹ​ട്ടി, പൂ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​വ​ച്ച് ന​ട​ത്തു​വാ​ൻ ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ർ​ക്കൊ​ക്കെ പ​രീ​ക്ഷ​യെ​ഴു​താം?

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ച​രി​ത്ര​ഗ​വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും, ഇ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കും. അ​വ​ർ ത​ങ്ങ​ളു​ടെ പി​ജി പ​ഠ​ന​ത്തി​ന് മു​നോ​ക്ക​വി​ഭാ​ഗം 55 ശ​ത​മാ​ന​വും പി​ന്നോ​ക്ക വി​ഭാ​ഗം 50 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. വ​കു​പ്പു​ത​ല​വ​ന്മാ​രു​ടേ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ശി​പാ​ർ​ശ​യോ​ടും കൂ​ടി വേ​ണം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​മു​ൾ​പ്പെ​ടെ മൊ​ത്തം 80 പേ​ർ​ക്കാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് എ​ല്ലാ​മാ​സ​വും 17600 രൂ​പ ഫെ​ലോഷി​പ്പാ​യി ല​ഭി​ക്കും. കൂ​ടാ​തെ ക​ണ്ടി​ജ​ൻ​സി ഗ്രാ​ന്‍റാ​യി 16500 രൂ​പ​യും. കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷം. ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് ഈ ​സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ന​ർ​ഹ​ത. മ​റ്റു ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ഈ ​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ പ​ദ്ധ​തി

സ​മ​യം: മൂ​ന്നു മ​ണി​ക്കൂ​ർ. മാ​ർ​ക്ക് 100. ഒ​ബ്ജ​ക്ടീ​വ് ചോ​ദ്യ​ങ്ങ​ൾ - 30 (30 മാ​ർ​ക്ക്). ചെ​റു പ്ര​ബ​ന്ധ​ങ്ങ​ൾ (6/12) - 30 മാ​ർ​ക്ക്. ഓ​രോ പ്ര​ബ​ന്ധ​വും 100 വാ​ക്കു​ക​ൾ ക​വി​യാ​ൻ പാ​ടി​ല്ല. വ​ലി​യ പ്ര​ബ​ന്ധ​ര​ച​ന 2/6 - 40 മാ​ർ​ക്ക്. ഓ​രോ പ്ര​ബ​ന്ധ​വും 500 വാ​ക്കു​ക​ളി​ൽ ക​വി​യാ​ൻ പാ​ടി​ല്ല.
ചോ​ദ്യ​പേ​പ്പ​റും ഉ​ത്ത​ര​പേ​പ്പ​റും അ​ട​ങ്ങു​ന്ന ഒ​രു ബു​ക്ക്‌​ലെ​റ്റി​ൽ വേ​ണം പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​ത്. മ​റ്റ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ന​ൽ​കു​ന്ന​ത​ല്ല.

പു​രാ​ത​ന ഇ​ന്ത്യ, മ​ധ്യ​കാ​ല ഇ​ന്ത്യ, ആ​ധു​നി​ക ഇ​ന്ത്യ, ഈ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ച​രി​ത്ര​ത്തി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്.

വിപുലമായ സിലബസ്

വ​ള​രെ വി​പു​ല​മാ​യ ഒ​രു സി​ല​ബ​സാ​ണ് പ​രീ​ക്ഷ​യ്ക്ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. യു​ജി​സി ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് സ​മാ​ന​മാ​യ സി​ല​ബ​സാ​ണിത്. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ സി​ല​ബ​സു​ക​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യാ​ണ് ഈ ​സി​ല​ബ​സ്. അ​തു​കൊ​ണ്ട് പ​രീ​ക്ഷാ​ർ​ഥി​ മു​തി​ർ​ന്ന ച​രി​ത്ര അ​ധ്യാ​പ​ക​രു​ടെ​യോ ച​രി​ത്രം പ​ഠി​പ്പി​ക്കു​ന്ന കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ സേ​വ​നം തേ​ടു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

ഡി.​ഡി. കൊ​സാം​ബി, ആ​ർ.​സി. മ​ജും​ദാ​ർ, എ​ച്ച്.​സി. റോ​യ് ചൗ​ധ​രി, എം. ​ജൂ​ഡി​ത് ബ്രൗ​ണ്‍, ഡി.​എ. ലോ, ​ജോ.​എ​സ്. ഗ്ര​വാ​ൻ, കെ.​കെ. ദ​ത്ത, ബി.​എ​ൽ. ഗ്രോ​വ​ർ​മ​സേ​തി, വി. ​ഗാ​ർ​ഡി, വി.​ഡി. മ​ഹാ​ജ​ൻ, ജോ​ണ്‍ കി, ​സി.​എ​ച്ച്. ഫി​ലി​പ്സ്, എം.​ഡി. വെ​യി​ൻ റൈ​റ്റ്, സ്റ്റെ​യി​ൻ, ബ​ർ​ട്ട​ണ്‍, ബ്ലാ​ക്ക് വെ​ൽ, റോ​മ​ലാ ഥാ​പ്പ​ർ, അ​ജോ​യ്ച​ന്ദ്ര ബാ​ന​ർ​ജി, എ.​എ​ൽ. ബാ​ഷം, എ​ച്ച്.​ബി. റാ​ലി​ൻ​സ​ണ്‍, വി​ൻ​സ​ന്‍റ് എ. ​സ്മി​ത്, ബി​പി​ൻ ച​ന്ദ്ര, ബി.​ഡി. ച​തോ​പാ​ധ്യാ​യ തു​ട​ങ്ങി​യ ച​രി​ത്ര​കാ​ര​ന്മാ​രു​ടെ ര​ച​ന​ക​ൾ വാ​യി​ക്കു​ന്ന​ത് പ​രീ​ക്ഷ​യ്ക്ക് വ​ള​രെ പ്ര​യോ​ജ​നം ചെ​യ്യും. കൂ​ടാ​തെ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ ഇ​ന്ത്യാ​ച​രി​ത്ര​വും.

ഫീ​സ്

മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​രീ​ക്ഷാ​ഫീ​സ് 200 രൂ​പ​യാ​ണ്. മ​റ്റു വി​ഭാ​ഗ​ങ്ങ​ൾ ഫീ​സ് ഒ​ടു​ക്കേ​ണ്ട​തി​ല്ല. ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് ട്രെ​യി​ൻ യാ​ത്രാ ടി​ക്ക​റ്റി​ന്‍റെ തു​ക​യോ ബ​സ് ചാ​ർ​ജോ ല​ഭി​ക്കും. അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട വി​ലാ​സം: മെം​ബ​ർ സെ​ക്ര​ട്ട​റി, ഐ​സി​എ​ച്ച്ആ​ർ, ന​ന്പ​ർ 35, ഫി​റോ​സ് ഷാ ​റോ​ഡ്, ന്യൂ​ഡ​ൽ​ഹി - 110 001. കൂടുതൽ വിവരങ്ങൾക്ക്: www.ichr.ac.in.

പ്രഫ. ബി. ചന്ദ്രചൂഡൻ നായർ
(ഡയറക്ടർ, സി.സി.ഡി.എസ്,തിരുവനന്തപുരം)