ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി
ടെ​​​​റി​​​​ട്ടോ​​​​റി​​​​യ​​​​ൽ ആ​​​​ർ​​​​മി 117 ഇ​​​​ൻ​​​​ഫ​​​​ന്‍റ​​​​റി ബെ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​ന്നു മു​​​​ത​​​​ൽ ഏ​​​ഴു വ​​​​രെ ത​​​​മി​​​​ഴ്നാ​​​​ട് കാ​​​​ജ​​​​മ​​​​ലൈ ക്യാ​​​​ന്പി​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് റാ​​​​ലി ന​​​​ട​​​​ത്തു​​​​ന്നു.

സോ​​​​ൾ​​​​ജിയർ ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി-40, സോ​​​​ൾ​​​​ജിയ​​​​ർ ക്ലാ​​​​ർ​​​​ക്ക് - ഒ​​​ന്ന്, ട്രേ​​​​ഡ്സ്മാ​​​​ൻ (വാ​​​ഷ​​​ർ​​​മാ​​​ൻ)-​​​ഒ​​​ന്ന് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

യോ​​​​ഗ്യ​​​​ത:സോ​​​​ൾ​​​​ജിയർ ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി- പ​​​​ത്താം​​​​ക്ലാ​​​​സി​​​​ൽ 45 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്ക് പ​​​​ത്തി​​​​ൽ 45 ശ​​​​ത​​​​മാ​​​​നം വേ​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​​യി​​​​ല്ല.
ക്ലാ​​​​ർ​​​​ക്ക്- അ​​​റു​​​പ​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു.

ട്രേ​​​​ഡ്സ്മാ​​​​ൻ (വാ​​​ഷ​​​ർ​​​മാ​​​ൻ)- പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ്, ട്രേ​​​​ഡി​​​​ൽ പ്രൊ​​​​വി​​​​ഷ്യ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
പ്രാ​​​​യം- 18 മു​​​​ത​​​​ൽ 42 വ​​​​രെ.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം- 160 സെ​​​​മീ., തൂ​​​​ക്കം-50 കി.​​​​ഗ്രാം, നെ​​​​ഞ്ച​​​​ള​​​​വ്- 77-82 സെ​​​​മീ.
അ​​​​പേ​​​​ക്ഷ​​​​ക​​​​ർ സ​​​​ർ​​​​ക്കാ​​​​ർ, അ​​​​ർ​​​​ധ​​​​സ​​​​ർ​​​​ക്കാ​​​​ർ, സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജോ​​​​ലി​​​​ക്കാ​​​​രോ സ്വ​​​​യം തൊ​​​​ഴി​​​​ലോ ഉ​​​​ള്ള​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ താ​​​​ഴെ പ​​​​റ​​​​യു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ സ്ക്രീ​​​​നിം​​​​ഗ് സ​​​​മ​​​​യ​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം :- എ​​​​ട്ടാം ക്ലാ​​​​സ്/​​​​എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി /10+2/എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ്/​​​​വി.​​​​എ​​​​ച്ച്.​​​​എ​​​​സ്.​​​​സി /ഐ​​​​ടി​​​​ഐ/​​​​ബി​​​​രു​​​​ദം സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ അ​​​​സ​​​​ൽ കോ​​​​പ്പി. 15 കോ​​​​പ്പി പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ക​​​​ള​​​​ർ​​​​ഫോ​​​​ട്ടോ . നേ​​​​റ്റി​​​​വി​​​​റ്റി/​​​​സ്ഥി​​​​ര​​​​താ​​​​മ​​​​സം/​​​​ജാ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​സ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ/​​​​ഡി​​​​സ്ട്രി​​​​ക്ട് ക​​​​ള​​​​ക്ട​​​​ർ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ഓ​​​​ഫീ​​​​സ് സീ​​​​ൽ വ​​​​യ്ക്കു​​​​ക​​​​യും വേ​​​​ണം. വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ/​​​​ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ​​​​നി​​​​ന്ന് ല​​​​ഭി​​​​ച്ച ആ​​​​റു മാ​​​​സ​​​​ത്തി​​​​ൽ ക​​​​വി​​​​യാ​​​​ത്ത സ്വ​​​​ഭാ​​​​വ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ/​​​​സ​​​​ർ​​​​വീ​​​​സി​​​​ലു​​​​ള്ള​​​​വ​​​​ർ/​​​​വി​​​​ധ​​​​വ​​​​ക​​​​ൾ/​​​​യു​​​​ദ്ധ​​​​വി​​​​ധ​​​​വ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ മ​​​​ക്ക​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ, റി​​​​ക്കാ​​​​ർ​​​​ഡ് ഓ​​​​ഫീ​​​​സി​​​​ൽ നി​​​​ന്നു ല​​​​ഭി​​​​ച്ച റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. അ​​​​സ​​​​ൽ എ​​​​ൻ​​​​സി​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും, ഫോ​​​​ട്ടോ​​​​കോ​​​​പ്പി​​​​യും. സ്പോ​​​​ർ​​​​ട്സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ള്ള​​​​വ​​​​ർ അ​​​​തി​​​​ന്‍റെ അ​​​​സ​​​​ലും പ​​​​ക​​​​ർ​​​​പ്പും. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മേ​​​​ല​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ നോ​​​​ണ്‍ ഒ​​​​ബ്ജ​​​​ക്ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. www.joinin dianarmy.nic.in.