പ്ലാസ്റ്റിക് ടെക്‌നോളജിയില്‍ ഡിപ്ലോമ
കേ​ന്ദ്ര രാ​സ​വ​സ്തു, രാ​സ​വ​ളം മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ചെ​ന്നൈ​യി​ലു​ള്ള സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​സ്റ്റി​ക് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി (സി​ഐ​പി​ഇ​ടി) ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെട്ട പ്ര​ഫ​ഷ​ണ​ലു​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ലും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ലും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​മാ​ണ്. മി​ക​ച്ച തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള ഡി​പ്ലോ​മ കോ​ഴ്സുകൾക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത സി​ഇ​പി​ടി ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ വ​ഴി​യാ​ണ് അ​ഡ്മി​ഷ​ൻ. ഈ ​മാ​സം അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണു ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ. മാ​തൃ​കാ ചോ​ദ്യ പേ​പ്പ​ർ വെ​ബ് സൈ​റ്റി​ലു​ണ്ട്. മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കും വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ട്.

പോ​സ്റ്റ് ഡി​പ്ലോ​മ, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ, ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പ്ലാ​സ്റ്റി​ക് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് ടെ​സ്റ്റിം​ഗ്: ഒ​ന്ന​ര വ​ർ​ഷ​ത്തെ കോ​ഴ്സി​ന് കെ​മി​സ്ട്രി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പ്ലാ​സ്റ്റി​ക് ടെ​സ്റ്റിം​ഗ് ആ​ൻ​ഡ് ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ്: ഒ​ന്ന​ര വ​ർ​ഷ​ത്തെ കോ​ഴ്സി​ന് ഫി​സി​ക്സോ കെ​മി​സ്ട്രി​യോ എ​ടു​ത്തു ബി​രു​ദം നേടിയവ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പോ​സ്റ്റ് ഡി​പ്ലോ​മ ഇ​ൻ പ്ലാ​സ്റ്റി​ക് മോ​ൾ​ഡ് ഡി​സൈ​ൻ: മെ​ക്കാ​നി​ക്ക​ൽ, പ്ലാ​സ്റ്റി​ക്് ടെ​ക്നോ​ള​ജി, പ്രൊ​ഡ​ക‌്ഷ​ൻ, മെ​ക്കാ​ട്രോ​ണി​ക്സ്, ഓ​ട്ടോ മൊ​ബൈ​ൽ, ടൂ​ൾ ആ​ൻ​ഡ് ഡൈ ​മേ​ക്കിം​ഗ് എ​ന്നി​വ​യി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മയാ​ണു അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത. കോ​ഴ്സ് കാ​ലാ​വ​ധി ഒ​ന്ന​ര വ​ർ​ഷം.

ഡി​പ്ലോ​മ ഇ​ൻ പ്ലാ​സ്റ്റി​ക് മോ​ൾ​ഡ് ടെ​ക്നോ​ള​ജി, ഡി​പ്ലോ​മ ഇ​ൻ പ്ലാ​സ്റ്റി​ക് ടെ​ക്നോ​ള​ജി: പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സു​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷം.
പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് ഒ​രു സെ​മ​സ്റ്റ​റി​ൽ 20000 രൂ​പ​യാ​ണു ട്യൂ​ഷ​ൻ ഫീ​സ്. ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് 16,700 രൂ​പ.

ഓ​ഗ്സ​റ്റ് ഒ​ന്നി​നു ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. വെ​ബ്സൈ​റ്റ്: www.cipetonline.com, www.cipet.gov.in.