കേന്ദ്ര സർക്കാരിനു കീഴിൽ കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലയിലെ മഹാരത്ന കന്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ്, മെഡിക്കൽ സ്പെഷലിസ്റ്റ്, സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 528 ഒഴിവുകളുണ്ട്.
സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ് ഇ4 ഗ്രേഡ് - 172.
യോഗ്യത: എംബിബിഎസ്, പിജി/ ഡിഎൻബി/പിജി ഡിപ്ലമോ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം, ജനറൽ സർജറി, ജനറൽ മെഡിസിൻ ആൻഡ് പൾമണറി മെഡിസിനിലായിരിക്കണം പ്രവൃത്തിപരിചയം.
ശന്പളം: 29,100- 54,500 രൂപ.
മെഡിക്കൽ സ്പെഷലിസ്റ്റ് ഇ 3 ഗ്രേഡ്- 86 ഒഴിവ്.
യോഗ്യത: എംബിബിഎസ്, പിജി/ഡിഎൻബി/പിജി. ഡിപ്ലോമ.
ശന്പളം: 24,900- 50,500 രൂപ.
സീനിയർ മെഡിക്കൽ ഓഫീസർ ഇ മൂന്ന് ഗ്രേഡ്- 258
യോഗ്യത: എംബിബിഎസ്.
ശന്പളം: 24,900- 50,500 രൂപ.
പ്രായം: സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റിന് 42 വയസും മെഡിക്കൽ സ്പെഷലിസ്റ്റ്, സീനിയർ മെഡിക്കൽ ഓഫീസർ തസ്തികൾക്ക് 35 വയസും കവിയരുത്. പ്രായവും യോഗ്യതയും 2018 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ഉയർന്ന പ്രായത്തിൽ നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷ: www.coalindia.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28