സായുധ സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പ്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്ര സാ​യു​ധ പോലീ​സ് സേ​ന​ക​ൾ (സി​ആ​ർ​പി​എ​ഫ്), ആ​സം റൈ​ഫി​ൾ​സ് എ​ന്നി​വ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്ക​വേ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ/​വി​ധ​വ​ക​ൾ, ഡ്യൂ​ട്ടി​ക്കി​ടെ പ​രി​ക്കേ​റ്റ് അം​ഗ​പ​രി​മി​ത​രാ​യ​വ​രു​ടെ ആ​ശ്രി​ത​ർ, ധീ​ര​ത​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​ക​ൾ, അ​സം റൈ​ഫി​ൾ​സ് എ​ന്നി​വ​യി​ലെ മു​ൻ​സൈ​നി​ക​രു​ടെ ആ​ശ്രി​ത​ർ/​വി​ധ​വ​ക​ൾ, നി​ല​വി​ൽ കേ​ന്ദ്ര സാ​യു​ധ സേ​ന​ക​ൾ, ആ​സം റൈ​ഫി​ൾ​സ് എ​ന്നി​വ​യി​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യ്ക്കു താ​ഴെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തോ വി​ര​മി​ച്ച​തോ ആ​യ​വ​രു​ടെ ആ​ശ്രി​ത​ർ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ് ല​ഭ്യ​മാ​കു​ക.

എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​സി​ൻ, ഡെ​ന്‍റ​ൽ, വെ​റ്റ​റി​ന​റി, ബി​ബി​എ, ബി​സി​എ, ബി​ഫാം, ബി​എ​സ്‌​സി (ന​ഴ്സിം​ഗ്, അ​ഗ്രി​ക്ക​ൾ​ച്ച​ർ തു​ട​ങ്ങി​യ​വ), എം​ബി​എ, എം​സി​എ തു​ട​ങ്ങി​യ കോ​ഴ്സു​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യാ​ണ് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ക.

സ്കോ​ള​ർ​ഷി​പ്പി​ന് ആ​ദ്യ​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഓ​രോ കോ​ഴ്സി​നും നി​ർ​ദേ​ശി​ക്കു​ന്ന കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കെ​ങ്കി​ലും നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. സ്കോ​ള​ർ​ഷി​പ് പു​തു​ക്കാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ത​ങ്ങ​ൾ പ​ഠി​ക്കു​ന്ന കോ​ഴ്സി​ന്‍റെ ഓ​രോ അ​ക്കാ​ഡ​മി​ക് വ​ർ​ഷ​വും കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്കെ​ങ്കി​ലും നേ​ടി​യി​രി​ക്ക​ണം. നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ് www.scholarship.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 31.