കൈനിറയെ സ്‌കോളര്‍ഷിപ്പുകളുമായി ബ്രിട്ടീഷ് കൗണ്‍സില്‍
ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട 10 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ല്‍ അ​തി​ല്‍ നാ​ലെ​ണ്ണ​മെ​ങ്കി​ലും യു​കെ​യി​ല്‍ നി​ന്നു​ള്ള​താ​യി​രി​ക്കും. ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും സൂ​ക്ഷ​്മ നി​രീ​ക്ഷ​ണ​ത്തി​നു കീ​ഴി​ലാ​ണ് ഇ​പ്പോ​ള്‍ യു​കെ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. വ​ലി​യ പ​ഠ​ന ചെ​ല​വാ​ണ് മി​ക്ക വി​ദ്യാ​ര്‍​ഥി​ക​ളും നേ​രി​ടു​ന്ന പ്ര​ശ്നം ഇ​തി​നു പ​രി​ഹാ​ര​മാ​യി നി​ര​വ​ധി സ്കോ​ള​ര്‍​ഷി​പ്പു​ക​ളും ബ്രി​ട്ട​നി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ ഇ​തി​ന്‍റെ വി​ശ​ദാംശ​ങ്ങ​ളു​ണ്ട്.

അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും പ​ട്ടി​ക ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ എ​ല്ലാ വ​ര്‍​ഷ​വും പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ക്കും മു​മ്പ് ഈ ​ലി​സ്റ്റ് പ​രി​ശോ​ധി​ക്ക​ണം.
പ​ഠ​ന​ത്തി​നു ശേ​ഷം ജോ​ലി​ക്കു​ള്ള സാ​ധ്യ​ത​ക​ളു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കോ​ഴ്സി​ന്‍റെ​യും അ​വ മി​ക​ച്ച രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ലി സാ​ധ്യ​ത. ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ സ്കോ​ള​ര്‍​ഷി​പ് ല​ഭി​ക്കു​ന്ന​തി​ന് കു​റെ​യേ​റെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ട്. ബ​യോ​ഡാ​റ്റ വി​ല​യി​രു​ത്തി​യാ​ണ് കൗ​ണ്‍​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്കോ​ള​ര്‍​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ബ്രി​ട്ട​നി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ ഈ ​സ്കോ​ള​ര്‍​ഷി​പ്പി​നാ​യി നി​ര്‍​ദേ​ശി​ക്കു​ക.

ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍​നി​ന്ന് അ​ര്‍​ഹ​രെ​ന്ന് തോ​ന്നു​ന്ന​വ​രെ അ​ത​ത് വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കും. ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​യോ​ഡാ​റ്റ​യാ​ണ് സ്കോ​ളർഷി​പ്പി​നാ​യി സൂ​ക്ഷ്മ​വി​ല​യി​രു​ത്ത​ലി​നു പ​രി​ഗ​ണി​ക്കു​ക. ഇ​ക്ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത്ത​ര​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് (ബ​യോ​ഡാ​റ്റ അം​ഗീ​കാ​രം ല​ഭി​ച്ച​വ​ര്‍​ക്ക്) തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി മൂ​ന്നു എ​സേ ടെ​സ്റ്റ് ഉ​ണ്ടാ​യി​രു​ന്നു. ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ അം​ബീ​ഷ​ന്‍, പാ​ഷ​ന്‍, നാ​ടി​നോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ​യെ​പ്പ​റ്റി​യാ​ണ് എ​ഴു​തുവാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ നി​ന്നും ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടെ​ല​ഫോ​ണ്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തി. ഇ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ​സാ​ന ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ കോ​ഴ്സ് ഫീ​സ് മു​ഴു​വ​ന്‍ ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ല്‍ അ​ട​യ്ക്കു​ക​യു​ണ്ടാ​യി. ബ​യോ​ഡാ​റ്റ വി​ല​യി​രു​ത്തി​യാ​ണ് സ്കോ​ള​ര്‍​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ​ല്ലോ അ​തി​ല്‍ ന​മ്മു​ടെ മാ​ര്‍​ക്കി​നൊ​പ്പം ന​മ്മ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ചെ​യ്ത പ്രോ​ജ​ക്ടു​ക​ളു​ടെ​യും ആ ​വി​ഷ​യ​ത്തി​ല്‍ ജേ​ര്‍​ണ​ലു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച എ​ഴു​ത്തു​ക​ളും ഉ​ള്‍​പ്പെ​ടു​ത്ത​ണം. ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന്‍റെ​യും പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​ന്‍റെ​യും വി​വര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും അ​ഭി​കാ​മ്യ​മാ​ണ്.

വി​വി​ധ ത​ര​ത്തി​ലു​ള്ള സ്കോ​ള​ര്‍​ഷി​പ്പു​ക​ളു​ണ്ട്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി യാ​ത്രാ​ബ​ത്ത​യും പ​ഠ​ന​ച്ചെ​ല​വും ഉ​ള്‍​പ്പെ​ടു​ന്ന സ്കോ​ള​ര്‍​ഷി​പ്പു​ക​ളു​ണ്ട്. ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം 290 ഗ്രേ​ഡ് സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍​ വ​രെ​യു​ണ്ടാ​യി​രു​ന്നു. ഓ​രോ​ വ​ര്‍​ഷ​വും ഇ​തി​ല്‍ വ്യ​ത്യാ​സം വ​രാം. ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​രും സം​യു​ക്ത​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ സ്കോ​ളർഷി​പ്പു​ക​ളാ​ണി​ത്.

സ്കോ​ള​ര്‍​ഷി​പ് സംബന്ധിച്ച വി​വ​ര​ങ്ങ​ള്‍​ക്ക്

www.britishcouncil.in/study-uk/scholarship
www.educationuk.org/india/articles/scholarships-financial-support

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ​ഠ​ന​ത്തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ​ക​ള്‍​ക്ക്
www.prospects.ac.uk
www.postgrad.com/study-in-uk/
www.ucas/ucas/postgraduate

മെർലിൻ സജി
(ഈ ​വ​ര്‍​ഷ​ത്തെ സ്കോ​ള​ര്‍​ഷി​പ് ജേതാവ്‌ )