ഈസ്റ്റേ​​​​ൺ നേ​​​​വ​​​​ൽ ക​​​​മാ​​​​ൻ​​​​ഡി​​​​ൽ 53 മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ്
വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണ​​​​ത്തെ ഈസ്റ്റേ​​​​ൺ നേ​​​​വ​​​​ൽ ക​​​​മാ​​​​ൻ​​​​ഡി​​​​ൽ മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ്(​​​​ഗ്രൂ​​​​പ്പ് സി ​​​​നോ​​​​ൺ ഗ​​​​സ​​​​റ്റ​​​​ഡ് നോ​​​​ൺ-​​​​ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ) ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 53 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: സെ​​​​പ്റ്റം​​​​ബ​​​​ർ 14.

മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ്-​​​​നോ​​​​ൺ-​​​​ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ (ഡ്ര​​​​സ​​​​ർ, ധോ​​​​ബി, മാ​​​​ലി, വാ​​​​ർ​​​​ഡ് സ​​​​ഹാ​​​​യി​​​​ക(​​​​സ്ത്രീ​​​​ക​​​​ൾ മാ​​​​ത്രം), ല​​​​ബോ​​​​റ​​​​ട്ട​​​​റി ബേ​​​​റ​​​​ർ, മ​​​​സാ​​​​ൽ​​​​ച്ചി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
യോ​​​​ഗ്യ​​​​ത: മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ പ്രാ​​​​വീ​​​​ണ്യം.

പ്രാ​​​​യം: 18-25 വ​​​​യ​​​​സ്.

എ​​​​സ്‌​​​​സി/ എ​​​​സ്ടി​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്കു മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും. മ​​​​റ്റി​​​​ള​​​​വു​​​​ക​​​​ൾ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: നി​​​​ശ്ചി​​​​ത മാ​​​​തൃ​​​​ക​​​​യി​​​​ൽ A4 വ​​​​ലി​​​​പ്പ​​​​ത്തി​​​​ലു​​​​ള്ള പേ​​​​പ്പ​​​​റി​​​​ൽ അ​​​​പേ​​​​ക്ഷ എ​​​​ഴു​​​​തി​​​​യോ ടെെ​​​​പ്പ് ചെ​​​​യ്തോ ത​​​​യാ​​​​റാ​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​ൽ നി​​​​ർ‌​​​​ദി​​​​ഷ്ട കോ​​​​ള​​​​ത്തി​​​​ൽ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പാ​​​​സ്പോ​​​​ർ​​​​ട്ട് സെെ​​​​സ് ക​​​​ള​​​​ർ ഫോ​​​​ട്ടോ ഒ​​​​ട്ടി​​​​ക്ക​​​​ണം. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം പ്രാ​​​​യം, യോ​​​​ഗ്യ​​​​ത, മാ​​​​ർ​​​​ക്ക്ഷീ​​​​റ്റ്, ജാ​​​​തി തു​​​​ട​​​​ങ്ങി​​​​യ​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ര​​​​ണ്ട് പാ​​​​സ്പോ​​​​ർ​​​​ട്ട് സെെ​​​​സ് ഫോ​​​​ട്ടോ (ഫോ​​​​ട്ടോ​​​​യു​​​​ടെ പി​​​​റ​​​​കി​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ മു​​​​ഴു​​​​വ​​​​ൻ പേ​​​​രെ​​​​ഴു​​​​ത​​​​ണം) സ​​​​ഹി​​​​തം പോ​​​​സ്റ്റി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് APPLICATION FOR THE POST..........and CATEGORY...........(ie, SC/ST/OBC‍/UR) എ​​​​ന്നെ​​​​ഴു​​​​തി താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​യ​​​​യ്ക്കു​​​​ക.‌

വി​​​​ലാ​​​​സം: The Flag Officer Commanding- in- Chief (For CRC), Headquarters, Eastern Naval Command, Arjun Visakhapatnam- 530014

വെ​​​​ബ്സെെ​​​​റ്റ്: www.indiannavy.nic.in